വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ആദ്യമായാണ് ശ്രീലങ്ക കിരീടം സ്വന്തമാക്കുന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ കുറിച്ച 166 റൺസ് എന്ന ലക്ഷ്യത്തെ ശ്രീലങ്ക അനായാസം മറികടന്നാണ് വിജയക്കൊടി പാറിച്ചത്. സ്കോർ: ഇന്ത്യ: 20 ഓവറുകളിൽ 165/6, ശ്രീലങ്ക: 18.4 ഓവറിൽ 167/2 എന്ന നിലയിലാണ്.
ALSO READ: മനം നിറച്ച് മനു ഭാകർ; 20 വർഷത്തിനിടെ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ
advertisement
ഫൈനൽ അഞ്ചുവട്ടം കളിച്ചെങ്കിലും ഒരിക്കൽപോലും ശ്രീലങ്കയ്ക്ക് കിരീടമെന്ന ലക്ഷ്യത്തിലെത്താനായിട്ടില്ല. എല്ലാതവണയും തോറ്റത് ഇന്ത്യയോട് തന്നെ. അതിനാനാൽ ഇത്തവണ ആ തോൽവിക്കെല്ലാം മറുപടിയെന്നോണം ആണ് ശ്രീലങ്ക ഗ്രൗണ്ടിലിറങ്ങിയത്. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ മികച്ച ബാറ്റിങ് ആണ് ശ്രീലങ്കയ്ക്ക് തങ്ങളുടെ കന്നിക്കിരീടത്തിൽ മുത്തമിടാൻ തുണച്ചത്. 43 പന്തുകളിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 61 റൺസുമായി 12-ാം ഓവറിൽ അട്ടപ്പട്ടു മടങ്ങുമ്പോഴേക്കും ശ്രീലങ്ക വിജത്തിനരികേ എത്തിയിരുന്നു.
ഇന്ത്യൻ ടീമിലെ മിന്നും താരങ്ങളാണ് ഇത്തവണ കളത്തിലിറങ്ങിയത്. ഗ്രൂപ്പ് എ-യിലെ മൂന്നുമത്സരങ്ങളിലും വിജയം നേടിക്കൊണ്ടാണ് ഫൈനലിന് അർഹത നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം സ്മൃതി മന്ദാനയുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്താന് സഹായിച്ചത്.
ഒമ്പത് ഏഷ്യാ കപ്പ് പതിപ്പുകളിൽ (WODI, WT20I) ഇന്ത്യ ഫൈനലിൽ തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. 2018ൽ ക്വാലാലംപൂരിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ അവസാനമായി ഫൈനലിൽ തോറ്റത്. 166 റൺസ് എന്ന ശക്തമായ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക, അട്ടപ്പട്ടു (61ബി, 43ബി, 9×4, 2×6), സമരവിക്രമ (69 നോട്ടൗട്ട്, 51ബി, 6×4, 2×6) എന്നിവരുടെ മികവിൽ 18.4 ഓവറിൽ 167 റൺസ് നേടി.