4 വിക്കറ്റ് നേടിയ റോസ്‌മേരി മെയിര്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവര്‍പ്ലേയ്ക്കകത്തുതന്നെ പുറത്തായതോടെ ഇന്ത്യയുടെ പരാജയം ഏതാണ്ട് ഉറപ്പായി. പിന്നാലെ മധ്യനിരയ്ക്കും പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15), ജെമീമ റോഡ്രിഗസ് (13), ദീപ്തി ശര്‍മ (13), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (12), ഓപ്പണര്‍ സ്മൃതി മന്ഥാന (12), ഷഫാലി വര്‍മ (2), പൂജ വസ്ത്രകാര്‍ (8), ശ്രേയങ്ക പാട്ടീല്‍ (7), ആശ ശോഭന (6*) എന്നിങ്ങനെയാണ് ഇന്ത്യന്‍ വനിതകളുടെ സംഭാവനകള്‍. ന്യൂസീലന്‍ഡിനായി റോസ്‌മേരിയെ കൂടാതെ ലീ തഹുഹു മൂന്ന് വിക്കറ്റും ഈഡന്‍ കാര്‍സന്‍ രണ്ട് വിക്കറ്റും നേടി. അമേലിയ കെറിന് ഒരുവിക്കറ്റ്.
advertisement
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഇന്ത്യക്ക് മുന്നില്‍ 167 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ചുറിയാണ് (36 പന്തില്‍ 57) ന്യൂസീലന്‍ഡിനെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി രേണുക താക്കൂര്‍ സിങ് രണ്ട് വിക്കറ്റുകള്‍ നേടി. മലയാളി താരം ആശാ ശോഭന ഒരു വിക്കറ്റ് നേടി.
Summary: India began their Women’s T20 World Cup 2024 campaign in shocking fashion, as New Zealand dominated the Women in Blue on all fronts, dealing a 58-run loss to the Indians.