TRENDING:

World Cup 2023 | അവസാന നിമിഷം അശ്വിൻ ടീമിൽ; പരിക്കേറ്റ അക്ഷർ പട്ടേൽ പുറത്ത്; ലോകകപ്പിനുള്ള 10 ടീമുകളുടെ അന്തിമ പട്ടികയായി

Last Updated:

ഏകദേശം 20 മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ അശ്വിൻ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റം. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരം ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്തി. ഇന്ന് ടീമിൽ മാറ്റം വരുത്താനുള്ള അവസാന ദിവസമായിരുന്നു. കഴിഞ്ഞ 20 മാസത്തോളം ഏകദിന ടീമിൽ അംഗമല്ലാതിരുന്ന കളിക്കാരനാണ് ആർ അശ്വിൻ.
r ashwin
r ashwin
advertisement

ഏകദേശം 20 മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ അശ്വിൻ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇൻഡോറിലെ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി, മഴ ബാധിച്ച മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

“ഇന്ത്യയുടെ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അക്ഷർ പട്ടേലിന്‍റെ ഇടത് കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് അക്ഷർ പട്ടേലിനെ വിദഗ്ദ്ധ ചികിത്സയ്ക്കും പരിശീലനത്തിനുമായി ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചു. എന്നാൽ അദ്ദേഹത്തിന് പരിക്കിൽനിന്ന് മുക്തനാകാൻ സാധിച്ചില്ല”- ഐസിസി ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു.

advertisement

“വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പകരക്കാരനായി തിരഞ്ഞെടുത്തു, അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് വീഴ്ത്തി ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അശ്വിൻ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു,” പത്രക്കുറിപ്പിൽ പറയുന്നു.

2011 ഏകദിന ലോകകപ്പ് നേടിയ ടീമിൽ നിന്ന് വിരാട് കോഹ്‌ലിക്കൊപ്പം ഇത്തവണത്തെ ലോകകപ്പിന് ഭാഗമാകുന്ന രണ്ടാമത്തെ കളിക്കാരനാണ് അശ്വിൻ. 2015 ലോകകപ്പ് ടീമിലും അശ്വിൻ ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ, എട്ട് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ അശ്വിൻ നിർണായക പങ്ക് വഹിച്ചു.

advertisement

115 ഏകദിനങ്ങളിൽ നിന്ന് 155 വിക്കറ്റുകളും ഒരു അർധസെഞ്ചുറി ഉൾപ്പെടെ 707 റൺസും അശ്വിൻ നേടിയിട്ടുണ്ട്.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിക്ക് ശേഷം ശ്രേയസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. 48 റൺസ് നേടിയ മൂന്നാം ഏകദിനത്തിലും അദ്ദേഹം മികച്ച പ്രകടനം നടത്തി.

ഒക്‌ടോബർ എട്ടിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരം ആരംഭിക്കുന്നത്. 1983, 2011 ലോകകപ്പ് ചാമ്പ്യൻമാർ ഒക്ടോബർ 11 ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെയും തുടർന്ന് 14 ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്ഥാനെയും നേരിടും.

advertisement

2023 നവംബർ 12 ന് നെതർലൻഡ്‌സിനെതിരെ അവസാന ലീഗ്-സ്റ്റേജ് മത്സരം കളിക്കുന്നതിന് മുമ്പ് ഇന്ത്യ യഥാക്രമം ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയും മത്സരിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, മൊഹമ്മദ്. സിറാജ്, കുൽദീപ് യാദവ്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
World Cup 2023 | അവസാന നിമിഷം അശ്വിൻ ടീമിൽ; പരിക്കേറ്റ അക്ഷർ പട്ടേൽ പുറത്ത്; ലോകകപ്പിനുള്ള 10 ടീമുകളുടെ അന്തിമ പട്ടികയായി
Open in App
Home
Video
Impact Shorts
Web Stories