അതേസമയം രാജ്കോട്ടിൽനിന്ന് ലോകകപ്പിലെ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യ 6115 കിലോമീറ്ററാണ് സഞ്ചരിച്ചത്. ഈ രണ്ട് മത്സരവും മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ആദ്യത്തെ സന്നാഹ മത്സരം ഇംഗലണ്ടിനെതിരെ ഗോഹട്ടയിലായിരു്നു നടക്കേണ്ടിയിരുന്നത്. ഈ മത്സരത്തിനായി ടീം മൈതാനത്ത് ഇറങ്ങി ടോസ് ഇട്ടെങ്കിലും കനത്ത മഴ പെയ്തതോടെ ഒറ്റ പന്തും എറിയാനാകാതെ ഉപേക്ഷിച്ചു.
ഇതോടെ തിരുവനന്തപുരത്ത് നെതർലൻഡ്സിനെതിരെ കളിക്കാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ. ഗുവാഹത്തിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയെങ്കിലും മഴയുടെ കളി തുടരുന്നത് പവലിയനിൽ ഇരുന്ന് കാണാനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും യോഗം.
advertisement
മത്സരം ഉപേക്ഷിച്ചതോടെ ഇന്നത്തെ കളിക്കായി ടിക്കറ്റ് എടുത്തവർക്ക് തുക മടക്കി നൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നെതര്‍ലാൻഡ്സ് ആസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിച്ചെങ്കിലും കളി പൂര്‍ത്തിയാക്കാൻ സാധിച്ചിരുന്നില്ല. മറുപടി ഇന്നിങ്സില്‍ 14.2 ഓവര്‍ മാത്രമേ അവര്‍ക്ക് ബാറ്റു ചെയ്യാനായുള്ളൂ. ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ തുമ്ബ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനം നടത്തിയിരുന്നു.