ക്വിന്‍റൻ ഡി കോക്ക്(114), റസ്സി വാൻഡർ ഡസ്സൻ(133) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളിയിൽ മേൽക്കൈ നേടിക്കൊടുത്തത്. ഇരുവരും അരങ്ങ് വാണതോടെ ന്യൂസിലാൻഡ് ബോളർമാർ നിഷ്പ്രഭരായി മാറി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 200 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ നടത്തിയ കടന്നാക്രമണമാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 350 കടത്തിയത്.
ഈ ലോകകപ്പിൽ നാലാമത്തെ സെഞ്ച്വറി നേടിയ ക്വിന്‍റൻ ഡികോക്ക് ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാമതാണ്. 116 പന്തിൽ 10 ഫോറും മൂന്ന് സിക്സറും ഉൾപ്പടെ 114 റൺസാണ് ഡികോക്ക് നേടിയത്. കളിയിലെ കേമനായ വാൻഡർ ഡസ്സൻ 118 പന്തിൽ 133 റൺസെടുത്തു. 9 ഫോറും അഞ്ച് സിക്സറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ന്യൂസിലാൻഡിന് വേണ്ടി ടിം സൌത്തി രണ്ട് വിക്കറ്റെടുത്തു.
advertisement
Also Read- World Cup 2023 | വിരാട് കോഹ്ലി ഉൾപ്പടെ മൂന്ന് സൂപ്പർതാരങ്ങൾക്ക് നാണക്കേടിന്‍റെ ലോകകപ്പ് റെക്കോർഡ്
ഇന്നത്തെ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് കളികളിൽ 12 പോയിന്‍റായി. ആറ് കളികളിൽ 12 പോയിന്‍റുള്ള ഇന്ത്യയെ നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്ക പോയിന്‍റ് ടേബിളിൽ ഒന്നാമതാണ്. ഏറെക്കുറെ സെമി ഉറപ്പിക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം തോൽവിയോടെ ന്യൂസിലാൻഡിന് പാകിസ്ഥാനുമായുള്ള അടുത്ത മത്സരം അതീവ നിർണായകമായി മാറി. ഏഴ് കളികളിൽ എട്ട് പോയിന്‍റാണ് ന്യൂസിലാൻഡിന്. പാകിസ്ഥാന് ഏഴ് കളികളിൽ ആറ് പോയിന്‍റാണുള്ളത്.