TRENDING:

Argentina | ലോകകപ്പ് യോഗ്യതാമത്സരം: മെസിയുടെ ഗോളിൽ അർജന്‍റീന ഇക്വഡോറിനെ തോൽപ്പിച്ചു

Last Updated:

78 ആം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്കായി സ്കോർ ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്യൂണസ് അയറിസ്: ലോകകപ്പ് ഫുട്ബോൾ കിരിടീം നിലനിർത്തുന്നതിനുള്ള പോരാട്ടത്തിനായി അർജന്‍റീന തുടക്കം കുറിച്ചു. ലോകകപ്പ് ദക്ഷിണഅമേരിക്കൻ യോഗ്യതാ ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയ്ക്ക് ജയം. സൂപ്പർതാരം ലയണൽ മെസിയാണ് ഇക്വഡോറിനെതിരായ മത്സരത്തിൽ അർജന്‍റീനയ്ക്കായി ഗോളടിച്ചത്.
മെസി
മെസി
advertisement

അർജന്‍റീനയുടെ ആധിപത്യം ദൃശ്യമായെങ്കിലും ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ചാണ് അർജന്‍റീന കളത്തിൽ ഇറങ്ങിയത്. മത്സരം അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ, മത്സരത്തിലെ ഏക ഗോൾ പിറന്നു. 78 ആം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്കായി സ്കോർ ചെയ്തത്. ബ്യൂണസ് അയറിസിലെ റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തിലായിരുന്നു അർജന്‍റീനയും ഇക്വഡോറും ഏറ്റുമുട്ടിയത്.

അടുത്ത ലോകകപ്പ് അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി 2026ൽ നടക്കും. മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിക്കുന്നുവെന്നതാണ് അടുത്ത ലോകകപ്പിന്‍റെ സവിശേഷത. ഇത്തവണ ലാറ്റിനമേരിക്കയിൽനിന്ന് ആറ് ടീമുകൾ നേരിട്ട് യോഗ്യത നേടും. നേരത്തെ ഇത് നാല് ആയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദക്ഷിണഅമേരിക്കൻ യോഗ്യതാമത്സരത്തിൽ അര്‍ജന്റീനയെക്കൂടാതെ ബ്രസീലും ഉറുഗ്വേയും ഉള്‍പ്പെടെ 10 ടീമുകളാണ് മത്സരിക്കുന്നത്. ആദ്യ ആറുസ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Argentina | ലോകകപ്പ് യോഗ്യതാമത്സരം: മെസിയുടെ ഗോളിൽ അർജന്‍റീന ഇക്വഡോറിനെ തോൽപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories