TRENDING:

നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ

Last Updated:

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത്

advertisement
ട്വന്റി20 മത്സരത്തിൽ 8 വിക്കറ്റ് എന്ന ചരിത്രനേട്ടവുമായി ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത്. ഭൂട്ടാനിലെ ഗെലെഫുവിൽ മ്യാൻമറിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 22 കാരനായ സോനം യെഷെയുടെ നേട്ടം. നാല് ഓവറിൽ വെറും 7 റൺസ് മാത്രം വിട്ടുകൊടുത്താണ് സോനം 8 വിക്കറ്റ് വീഴ്ത്തിയത്.
ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ
ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ
advertisement

ആദ്യം ബാറ്റ് ചെയ്തു ഭൂട്ടാൻ 128 റൺസ് വിജയലക്ഷ്യമാണ് ഉയർ‌ത്തിയത്. വിജയപ്രതീക്ഷയുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മ്യാൻമർ, സോനത്തിന്റെ അസാമാന്യ പ്രകടനത്തിന് മുന്നിൽ 45 റൺസിന് ഓൾഔട്ടായി. ഭൂട്ടാന് 82 റൺസിന്റെ വമ്പൻ ജയം. മ്യാൻമർ നിരയിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നാം ഓവറിലാണ് സോനം ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ആ ഓവറിൽ തന്നെ ആകെ 3 വിക്കറ്റെടുത്തു. പിന്നീടെറിഞ്ഞ എല്ലാ ഓവറിലും വിക്കറ്റ് വീഴ്ത്തിയാണ് സോനം 8 വിക്കറ്റ് തികച്ചത്. ആനന്ദ് മോങ്ങാറിനാണ് മറ്റു രണ്ടു വിക്കറ്റുകൾ.

advertisement

2023ൽ ചൈനയ്‌ക്കെതിരെ എട്ട് റൺസ് വഴങ്ങി 7 വിക്കറ്റ് നേടിയ മലേഷ്യയുടെ സ്യാസ്രുൾ ഇഡ്രസിന്റെ പേരിലായിരുന്നു ഇതുവരെ ട്വന്റി20 ക്രിക്കറ്റിലെ മികച്ച ബോളിങ് റെക്കോഡ്. 2025ൽ ഭൂട്ടാനെതിരെ ബഹ്‌റൈനായി 19 റൺസ് വഴങ്ങി 7 വിക്കറ്റ് നേടിയ അലി ദാവൂദിന്‌റെ പ്രകടനമായിരുന്നു തൊട്ട് പിന്നിൽ. ഇതെല്ലാം പഴങ്കഥയാക്കിയാണ് 22 കാരൻ ചരിത്രത്തിൽ‌ ഇടംനേടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Bhutan spinner Sonam Yeshey has scripted history by becoming the first bowler to take eight wickets in a men’s T20 International match. The left-arm spinner achieved the unprecedented feat during the third T20I against Myanmar in Gelephu Mindfulness City, Bhutan, on December 26. The 22-year-old returned remarkable figures of 8 for 7, bowling Myanmar out for 45 in response to Bhutan’s 127 for 9.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ
Open in App
Home
Video
Impact Shorts
Web Stories