“നീതിക്കായുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്മാറിയിട്ടില്ല, ഞങ്ങളും പിന്മാറുകയുമില്ല. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ എന്റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്,’ അവർ ട്വീറ്റിൽ പറഞ്ഞു.
സാക്ഷി മാലിക് തിരിച്ചെത്തിയതായി നോർത്തേൺ റെയിൽവേ സിആർആർപിഒ ദീപക് കുമാർ ന്യൂസ് 18-നോട് സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നിരവധി ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രതിഷേധം നയിച്ച ഗുസ്തിക്കാരിൽ ഒളിമ്പ്യൻ ഗുസ്തി താരം സാക്ഷി മാലിക്കും മുൻനിരയിൽ ഉണ്ടായിരുന്നു.
advertisement
ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ ശനിയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഗുസ്തിക്കാർക്ക് ഉറപ്പ് നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
രാത്രി 11 മണിക്ക് ആരംഭിച്ച യോഗം ഒരു മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവർ അമിത് ഷായെ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയുമാണ് ഗുസ്തിതാരങ്ങൾ ആവശ്യപ്പെട്ടത്.
മെയ് 28 വരെ ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തിക്കാർ പ്രതിഷേധിക്കുകയായിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെ അതിലേക്ക് മാർച്ച് ചെയ്യുന്നത് തടഞ്ഞതിനെത്തുടർന്ന് ഡൽഹി പോലീസ് പ്രക്ഷോഭ സ്ഥലത്തുനിന്ന് താരങ്ങളെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു.
മെയ് 28 ന് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഘർഷത്തെത്തുടർന്ന് കലാപശ്രമത്തിനും മറ്റ് ആരോപണങ്ങൾക്കും കേസെടുത്തതിന് പിന്നാലെ ഗുസ്തിതാരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹരിദ്വാറിലേക്ക് പോയിരുന്നു. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർ കി പൗരി ഗംഗ ഘട്ടിൽ ഡബ്ല്യുഎഫ്‌ഐയുടെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തിതാരങ്ങൾ മെഡലുകൾ നിമജ്ജനം ചെയ്യാൻ എത്തിയത് നാടകീയനിമിഷങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ കർഷകനേതാക്കൾ ഇടപെട്ട് മെഡലുകൾ വാങ്ങിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.