TRENDING:

IND vs WI | യശസ്സ് ഉയർത്തി യശസ്വി ജയ്സ്വാള്‍; അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിലെ സെഞ്ചുറിക്കൊപ്പം പിറന്ന റെക്കോർഡുകൾ

Last Updated:

ആദ്യം പതിഞ്ഞ താളത്തിൽ ബാറ്റു വീശിത്തുടങ്ങിയ യശസ്വി പിന്നീട് വേ​ഗതയാർജിക്കുകയായിരുന്നു. 215 പന്തില്‍ നിന്നാണ് അദ്ദേഹം മൂന്നക്കം കടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ (Yashasvi Jaiswal). വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് ഓപ്പണറായ യശസ്വി സെഞ്ചുറി നേടിയത്. ഡൊമിനിക്കയിലെ വിൻസർ പാർക്ക് സ്റ്റേഡിയത്തിലായിരുന്നു മ‌ൽസരം.
advertisement

ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരം കൂടിയാണ് 21-കാരനായ യശസ്വി. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പമാണ് യശസ്വി ജയ്സ്വാൾ ഓപ്പണറായി എത്തിയത്. ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്‌സ്മാൻ ലാല അമർനാഥ് ആണ്. 1933 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മൽസരത്തിലായിരുന്നു ഈ നേട്ടം.

ആദ്യം പതിഞ്ഞ താളത്തിൽ ബാറ്റു വീശിത്തുടങ്ങിയ യശസ്വി പിന്നീട് വേ​ഗതയാർജിക്കുകയായിരുന്നു. 215 പന്തില്‍ നിന്നാണ് അദ്ദേഹം മൂന്നക്കം കടന്നത്.

advertisement

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ താരങ്ങൾ

1. ലാലാ അമർനാഥ് – 118 റൺസ്, 1933 ൽ ഇംഗ്ലണ്ടിനെതിരെ

2. ദീപക് ഷോദൻ – 110 റൺസ് 1952ൽ പാകിസ്ഥാനെതിരെ

3. എജി കൃപാൽ സിംഗ് – 100 റൺസ് (നോട്ട് ഔട്ട്) , 1955 ൽ ന്യൂസിലാൻഡിനെതിരെ

4. അബ്ബാസ് അലി ബെയ്ഗ് – 112 റൺസ്, 1959 ൽ ഇംഗ്ലണ്ടിനെതിരെ

5. ഹനുമന്ത് സിംഗ് – 105 റൺസ്, 1964 ൽ ഇംഗ്ലണ്ടിനെതിരെ

advertisement

6. ഗുണ്ടപ്പ വിശ്വനാഥ് – 137 റൺസ്, 1969 ൽ ഓസ്‌ട്രേലിയക്കെതിരെ

7. സുരീന്ദർ അമർനാഥ് – 124 റൺസ്, 1976 ൽ ന്യൂസിലാൻഡിനെതിരെ

8. മുഹമ്മദ് അസ്ഹറുദ്ദീൻ – 110 റൺസ്, 1984 ൽ ഇംഗ്ലണ്ടിനെതിരെ

9. പ്രവീൺ ആംരെ – 103 റൺസ്, 1992 ൽ ക്ഷിണാഫ്രിക്കക്കെതിരെ

10. സൗരവ് ഗാംഗുലി -131 റൺസ് , 1996 ൽ ഇംഗ്ലണ്ടിനെതിരെ

11. വീരേന്ദർ സെവാഗ് – 105 റൺസ്, 2001 ൽ ദക്ഷിണാഫ്രിക്ക

advertisement

12. സുരേഷ് റെയ്ന – 120 റൺസ്, 2010 ൽ ശ്രീലങ്കക്കെതിരെ

13. ശിഖർ ധവാൻ – 187 റൺസ്, 2013 ൽ ഓസ്‌ട്രേലിയക്കെതിരെ

14. രോഹിത് ശർമ്മ – 127 റൺസ്, 2013 ൽ വെസ്റ്റ് ഇൻഡീസിനെതിരെ

15. പൃഥ്വി ഷാ – 134 റൺസ്, 2018 ൽ വെസ്റ്റ് ഇൻഡീസിനെതിരെ

16. ശ്രേയസ് അയ്യർ – 105 റൺസ് , 2021 ൽ ന്യൂസിലൻഡിനെതിരെ

17. യശസ്വി ജയ്‌സ്വാൾ – 100 റൺസ് (കൗണ്ടിങ്ങ്), 2023 ൽ വെസ്റ്റ് ഇൻഡീസിനെതിരെ

advertisement

ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ

1. പൃഥ്വി ഷാ – 18 വയസും 329 ദിവസവും

2. അബ്ബാസ് അലി ബെയ്ഗ് – 20 വയസും 126 ദിവസവും

3. ഗുണ്ടപ്പ വിശ്വനാഥ് – 20 വയസും 276 ദിവസവും

4. യശസ്വി ജയ്‌സ്വാൾ – 21 വയസും 196 ദിവസവും

5. മുഹമ്മദ് അസ്ഹറുദ്ദീൻ – 21 വയസും 327 ദിവസവും

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI | യശസ്സ് ഉയർത്തി യശസ്വി ജയ്സ്വാള്‍; അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിലെ സെഞ്ചുറിക്കൊപ്പം പിറന്ന റെക്കോർഡുകൾ
Open in App
Home
Video
Impact Shorts
Web Stories