ചില നിയമങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. ബൗണ്ടറികളിലൂടെ എങ്ങിനെയാണ് വിജയികളെ നിശ്ചയിക്കുകയെന്നായിരുന്നു ഗംഭീര്‍ ചോദിച്ചത്. 'എനിക്ക് മനസിലാകുന്നില്ല, ഇതുപോലൊരു മത്സരത്തില്‍ എങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ കണ്ടെത്തുന്നതെന്ന്. മണ്ടന്‍ നിയമം. സമനിലയാകണമായിരുന്നു. രണ്ട് ടീമിനേയും അഭിനന്ദിക്കുന്നു. രണ്ടു പേരും വിജയികളാണ്' ഗംഭീര്‍ ട്വീറ്റ് ചെയ്തു.
Also Read: വിജയാഘോഷത്തിനിടെ സഹതാരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചപ്പോള്‍ ഓടി മാറി റാഷീദും മോയിന്‍ അലിയും
'ഈ നിയമത്തോട് ഞാന്‍ യോജിക്കുന്നില്ല. പക്ഷേ നിയമങ്ങള്‍ നിയമങ്ങളാണ് ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് അഭിനന്ദനങ്ങള്‍. പക്ഷേ എന്റെ ഹൃദയം അവസാന നിമിഷം വരെ പോരാടിയ കിവികള്‍ക്കൊപ്പമാണ്' യുവിയും ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് സിക്സും ഫോറുമടക്കം 26 ബൗണ്ടറികളും ന്യൂസിലന്‍ഡ് 17 ബൗണ്ടറികളുമായിരുന്നു നേടിയിരുന്നത്. ഇതാണ് ന്യൂസിലന്‍ഡിന് വിനയായത്.