ലോഡ്സ്: ലോകകപ്പ് ചരിത്രത്തിലെ തന്നെ ആവേശപ്പോരിനായിരുന്നു ഇന്നലെ നടന്ന ഇംഗ്ലണ്ട് ന്യൂസിലന്ഡ് ഫൈനല് സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിലും സൂപ്പര് ഓവറിലും ഇരുടീമുകളുടെയും സ്കോര് തുല്യത പാലിച്ചപ്പോള് ബൗണ്ടറികളുടെ അടിസ്ഥാനത്തില് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
ചരിത്രത്തില് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സ്വന്തമായതോടെ ഓയിന് മോര്ഗനും കൂട്ടരും അത് മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. ലോകകകിരീടം ഏറ്റുവാങ്ങിയതിനു പിന്നാലെ ഷാംപെയ്ന് പൊട്ടിച്ച് ഇംഗ്ലീഷ് താരങ്ങള് തുള്ളിച്ചാടിയപ്പോള് അതുവരെ അവര്ക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേര് മാറി നില്ക്കുന്നത് ടെലിവിഷന് സ്ക്രീനില് തെളിയുകയും ചെയ്തു.
ഇസ്ലാം മതവിശ്വാസികളായ മോയിന് അലിയും ആദില് റാഷീദുമായിരുന്നു തങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്നതിനാല് ഷാംപെയ്ന് പൊട്ടിച്ചുള്ള ആഘോഷങ്ങളില് നിന്ന് മാറി നിന്നത്. നേരത്തെയും പ്രധാന വിജയങ്ങള്ക്ക് പിന്നാലെ ടീം ഷാംപെയ്നുമായ് ആഘോഷങ്ങള് നടത്തുമ്പോള് താരങ്ങള് ഈ രീതിയില് വിട്ട് നിന്നത് വാര്ത്തയായിരുന്നു.
Adil Rashid and Moeen Ali leaving the England celebrations as soon as the champagnes came out pic.twitter.com/MDjwyByhSG
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.