സ്റ്റംപ്സിന് പിന്നില്‍ നിന്ന് കളി മനസിലാക്കാന്‍ പന്ത് ശ്രമിക്കുന്നുണ്ടെന്ന് യുവരാജ് പറഞ്ഞു. നേരത്തെ സുനില്‍ ഗവാസ്‌കറും പന്തിനെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവാസ്‌കറിന്റെ അഭിപ്രായത്തെ താന്‍ പിന്തുണയ്ക്കുകയാണെന്ന് യുവരാജ് പറഞ്ഞു.
ക്യാപ്റ്റന്റെ ചുമതല പന്തിനെ കൂടുതല്‍ ഉത്തരവാദിത്തവും മികവുമുള്ള താരമാക്കി മാറ്റുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. രോഹിത് ശര്‍മ്മയെ (Rohit Sharma) മുംബൈ ഇന്ത്യന്‍സ് നായകനാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഗവാസ്‌കറുടെ പരാമര്‍ശം. മുംബൈ നായകനായതിന് ശേഷം രോഹിത് കൂടുതല്‍ ഉത്തരവാദിത്തമുള്ള താരമായെന്നും ബാറ്റിഗില്‍ കൂടുതല്‍ മികവ് കാണിച്ചുവെന്നും ഗവാസ്‌കര്‍ പറയുന്നു.
advertisement
വിരാട് കോഹ്ലി രാജിവച്ചതോടെ രോഹിത് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായേക്കും. നിലവില്‍ ഇന്ത്യയുടെ ട്വന്റി 20, ഏകദിന നായകനാണ് രോഹിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നെങ്കിലും പരിക്ക് കാരണം പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രോഹിത് ക്യാപ്റ്റനാവുമ്പോള്‍ കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനാവും. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലായിരിക്കും ടെസ്റ്റ് നായകനായി രോഹിത്തിന്റെ അരങ്ങേറ്റം.
കഴിഞ്ഞ ദിവസാണ് കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്. ഇനി ടീം ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും നായകനായി കോലിയെ കാണാന്‍ കഴിയില്ല. ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുകയും കൂടുതല്‍ വിജയം സ്വന്തമാക്കുകയും ചെയ്ത നായകനെന്ന ഖ്യാതിയോടെയാണ് കോഹ്ലി പടിയിറങ്ങുന്നത്. കോഹ്ലി നയിച്ച 68 ടെസ്റ്റില്‍ നാല്‍പതിലും ഇന്ത്യ വിജയം നേടി.
2015ല്‍ എം എസ് ധോണിയുടെ രാജിക്ക് പിന്നാലെയാണ് കോഹ്ലി ഇന്ത്യന്‍ നായകനായത്. മുപ്പത്തിമൂന്നുകാരനായ കോഹ്ലി ക്യാപ്റ്റനായതിന് ശേഷം 113 ഇന്നിംഗ്സില്‍ നിന്ന് 20 സെഞ്ച്വറികളോടെ 5864 റണ്‍സെടുത്തിട്ടുണ്ട്. 254 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍.
ബിസിസിഐയുമായി ഇടഞ്ഞ കോഹ്ലി കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ലോകകപ്പിന് ശേഷം ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഡിസംബര്‍ എട്ടിന് കോഹ്ലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.