'ഈ വിവരം വലിയ ഞെട്ടലായിരുന്നു. അവൾ ഇപ്പോൾ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ്. പെൺകുട്ടിയും കുഞ്ഞും സുഖമായി ഇരിക്കുന്നു,' - കുടുംബത്തോട് അടുത്ത വൃത്തങ്ങൾ ദി സണ്ണിനോട് പറഞ്ഞു. മുമ്പ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ 12 വയസുകാരിയായിരുന്നു. 2006ലാണ് 12 വയസുകാരിയായ ട്രെസ്സ മിഡിൽടൺ ഒരു കുഞ്ഞിന് ജന്മം നൽകിയത്. അന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സ്വന്തം സഹോദരനായിരുന്നു കുട്ടിയുടെ അച്ഛൻ. ഇതിനെ തുടർന്ന് ട്രെസ്സ കുട്ടിയെ ഉപേക്ഷിക്കാൻ നിർബന്ധിതയായി.
advertisement
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെ വിദ്യാർത്ഥികളെ സഹായിച്ച ഇന്ത്യൻ വംശജന് ഡയാന അവാർഡ്
പുതിയ തലമുറയിലെ പെൺകുട്ടികൾ നേരത്തെ പ്രായപൂർത്തിയാകുന്നുണ്ട്. ആധുനിക ഭക്ഷണക്രമം ഉൾപ്പെടെ നിരവധി ജൈവ, പാരിസ്ഥിതിക ഘടകങ്ങളാണ് ഇതിന് കാരണം. എട്ടിനും 14നും ഇടയിലാണ് പെൺകുട്ടികൾ പ്രായപൂർത്തിയാകാറുള്ളത്. നിലവിലെ ശരാശരി പ്രായം 11 വയസാണ്. 'കുട്ടികളിലെ അമിതഭാരം പ്രായപൂർത്തിയാകുന്ന പ്രായം കുറയാൻ പ്രധാന കാരണമാണെന്ന്,' ഡോ. കരോൾ കൂപ്പർ ദി സണ്ണിനോട് പറഞ്ഞു.
ബക്കിംഗ്ഹാംഷെയറിലെ ചെഡിംഗ്ടണിൽ പിറന്ന ഒരു നവജാത ശിശുവിന്റെ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. 5.4 കിലോ ഭാരവും രണ്ട് അടി ഉയരവുമായി ജനിച്ച ഇമ്മിണി വല്യ കുഞ്ഞാവയാണ് വാർത്തയിലെ താരമായത്. മാർച്ച് 25നാണ് 27കാരി ആമി സ്മിറ്റ് ഈ അത്ഭുതക്കുട്ടിക്ക് ജന്മം നൽകിയത്. ആമിയും ഭർത്താവ് സാക്കും തങ്ങളുടെ കുഞ്ഞിന്റെ വലുപ്പം കണ്ട് അമ്പരന്നു. ശസ്ത്രക്രിയയിലൂടെയാണ് വലുപ്പക്കൂടുതൽ കാരണം ശിശുവിനെ പുറത്തെടുത്ത്. സാധാരണ ആയി ഉണ്ടാകുന്ന ഒരു നവജാത ശിശുവിന്റെ ഇരട്ടി വലുപ്പമാണ് ആമിയുടെയും സാക്കിന്റെയും മകനായ സാഗ്രിസ് സെയ്ക്ക് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനുള്ളത്.
സാഗ്രിസ് വളരെ വലുതായിരുന്നുവെന്നും കുട്ടികളുടെ ഭാരം അളക്കുന്ന ത്രാസിൽ കിടത്താൻ സാധിക്കുന്നില്ലായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ രണ്ട് പേർ ആവശ്യമായി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിസേറിയൻ സമയത്ത് വലിപ്പവും ഭാരവും കാരണമാണ് കുഞ്ഞിനെ പുറത്തെടുക്കാൻ രണ്ടുപേർ വേണ്ടിവന്നതെന്ന് ഇപ്പോൾ രണ്ട് മക്കളുടെ അമ്മയായ ആമി പറഞ്ഞത്. ഒരു ശരാശരി നവജാതശിശുവിന്റെ ഇരട്ടി വലുപ്പമായിരുന്നു സാഗ്രിസിന്, അത് പെട്ടന്ന് വിശ്വസിക്കാനായില്ലെന്നും ആമി പറഞ്ഞു.
സമാനമായൊരു സംഭവം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലും നടന്നിരുന്നു. അന്ന് അത്ഭുതമായി ഏഴ് കിലോ ഭാരമുള്ള കുഞ്ഞാണ് പിറന്നത്. ദക്ഷിണ കർണ്ണാടകയിലെ സർക്കാർ ആശുപത്രിയിലാണ് ഈ പെൺകുഞ്ഞ് പിറന്നത്.