വെന്റിലേറ്ററില്‍ കഴിയുന്ന സുരേന്ദ്രകുമാറിന്റെ ആരോഗ്യനില ഗുരിതരമാണെന്നും അടുത്ത 36 മണിക്കൂര്‍ നിര്‍ണായകമാണെന്നും കാണ്‍പുര്‍ എ.ഡി.ജി.പി അവിനാശ് ചന്ദ്ര പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് മുപ്പതുകാരനായ ഓഫിസറെ വിഷംകഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
സുരേന്ദ്ര കുമാര്‍ വിഷാദത്തിന് അടിമപ്പെട്ടിരുന്നെന്നും ആത്മഹത്യചെയ്യാനുള്ള വഴികള്‍ ഇയാള്‍ ഗൂഗിളില്‍ തെരഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചാണു പൊലീസും സൈബര്‍ വിദഗ്ധരും ഇക്കാര്യം കണ്ടെത്തിയത്. വിഷം, കത്തി എന്നിവ ഉപയോഗിച്ചുള്ള മരണത്തെ കുറിച്ചു വിഡിയോകള്‍ കണ്ടിരുന്നതായും വ്യക്തമായി. എലികളെ കൊല്ലാനുപയോഗിക്കുന്ന സള്‍പാസ് പൊടിയാണ് സുരേന്ദ്രകുമാര്‍ കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരാകരിച്ചിട്ടുണ്ട്.
advertisement
ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ആത്മഹത്യകുറിപ്പും പൊലീസ് കണ്ടെടുത്തു. ഭാര്യയുമായി പിണങ്ങിയ ഇദ്ദേഹം അമ്മയുമായി സംസാരിച്ചിട്ടും 40 ദിവസമായെന്ന് എസ്.എസ്.പി ആനന്ദ് ഡിയോ വ്യക്തമാക്കി.
2014 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ സുരേന്ദ്രകുമാറിനെ ഓഗസ്റ്റ് ഒന്‍പതിനാണു കാണ്‍പുര്‍ ഈസ്റ്റ് എസ്.പിയായി നിയമിച്ചത്. ജോലിയിലുള്ള സമ്മര്‍ദമാണോ ആത്മഹത്യാശ്രമത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.