വിഷം കഴിച്ച യുവ ഐ.പി.എസ് ഓഫീസര്‍ അബോധാവസ്ഥയില്‍
Last Updated:
ലഖ്നൗ: വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവ ഐ.പി.എസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂര്‍ ഈസ്റ്റ് ജില്ലയിലെ എസ്.പിയായ സുരേന്ദ്ര കുമാര്‍ ദാസിനെ(30) ആണ് ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിയില്‍ കണ്ടെത്തിയത്. വസതിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാരനാണ് ഇദ്ദേഹത്തെ ആദ്യം കണ്ടത്.
കാണ്‍പുര്‍ റീജന്‍സി ആശുപത്രിയില്‍ ചികിത്സയിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുരേന്ദ്ര കുമാര്‍ ദാസ് അഞ്ചു വര്‍ഷം മുന്‍പാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
advertisement
2014 ഐ.പി.എസ് ബാച്ചിലെ ഓഫീസറായ ഇദ്ദേഹത്തിന് അടുത്തകാലത്താണ് ജില്ലയില്‍ സ്വതന്ത്ര ചുമതല ലഭിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2018 3:42 PM IST










