'ഡല്‍ഹിയിലെ തരിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്ന് എന്നകാര്യം സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് രീതിയില്‍ രാജ്യത്തെ നയിക്കാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ കൃത്രൃമത്വം കാണിക്കുന്നു അല്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുന്നു. രണ്ടിലും പരാജയപ്പെടുമ്പോള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിലുള്ള ബില്ലുകള്‍ പാസാക്കിയെടുക്കുന്നു. ഇത്തരത്തിലാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്'ഗെഹ്‌ലോത് കുറ്റപ്പെടുത്തി.
ശബ്ദവോട്ടോടെ രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ബില്ലിനെ 83 പേര്‍ അനുകൂലിക്കുകയും 45 പേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ബില്ല് പാസാക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് എംപിമാര്‍ ഇറങ്ങിപ്പോയി. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും സഭയില്‍ ബഹളം വയ്ക്കുക.യും ചെയ്തിരുന്നു. കൂടാതെ ബില്ല് സെലക്ട് കമ്മിറ്റിക്ക് നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഭയിലെ പ്രതിപക്ഷത്തിന്റെ ബഹളം കാരണം രണ്ടുതവണ സഭ കൂടുന്നത് മാറ്റിവച്ചിരുന്നു.
advertisement
ബില്ല് രാജ്യസഭയില്‍ പാസാക്കിയപ്പോള്‍ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിനമെന്ന് വിശേഷിപ്പിച്ചായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്. എന്നാല്‍ ഈ നിയമത്തിലെ ഭേദഗതികള്‍ ഡല്‍ഹിയിലെ എന്‍സിടിയില്‍ നല്ലൊരു സര്‍ക്കാര്‍ സംവിധാനം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളുടെ ആശങ്കകള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി കിഷന്‍ റെഡ്ഡി സഭയില്‍ പറഞ്ഞിരുന്നു. ഇത് തുല്യതയും സമന്വയവും മെച്ചപ്പെടുത്തുമെന്നും ഭേദഗതി ഡല്‍ഹിയിലെ എന്‍സിടി ഭരണത്തില്‍ സുതാര്യതയ്ക്കും വ്യക്തതയ്ക്കും തകാരണമാകുമെന്നും പൊതു ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1991ലെ നിയമത്തിലെ അവ്യക്തതകള്‍ നീക്കം ചെയ്യുന്നതിനാണ് ഭേദഗതി ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന് വ്യക്തമാക്കുന്ന ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ എത്തിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമനിര്‍മാണത്തിനെതിരെ രംഗത്തെത്തി. പ്രതിപക്ഷ ബളത്തെ തുടര്‍ന്ന് സഭ കൂടുന്നത് ഹ്രസ്വമായി നീട്ടിവയ്ക്കലിലേക്ക് നയിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എക്‌സിക്യൂട്ടീവ് നടപടികള്‍ക്ക് മുന്‍പായി ലെഫ്റ്റന്റെ ഗവര്‍ണറുടെ അനുമതി ഡല്‍ഹി സര്‍ക്കാരിന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണിത്.
'എല്ലാ പാര്‍ട്ടി നേതാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തി. നാളെ രാവിലെ 10ന് സഭ യോഗം ചേരാനും സമവായത്തിലെത്തി. ആദ്യം ധനകാര്യ ബില്‍, എന്‍സിടി ബില്ലും മറ്റു ബില്ലുകളും ചര്‍ച്ച ചെയ്യും'പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷി അറിയിച്ചു. അതേസമയം സീറോ അവര്‍, ചോദ്യസമയം, ഉച്ചഭഷണം എന്നിവ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു. നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ബില്‍ 2021 പരിഗണിക്കുന്നതിനായി പ്രമേയം കൊണ്ടുവരാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്ദ് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടതിനെ തുര്‍ന്നായിരുന്നു പ്രതിഷേധം ആരംഭിച്ചത്.
പ്രമേയം അനുവദിക്കുന്നതിനെതിരെ ആം ആദ്മി എംപി സഞ്ജയ് സിങ് പ്രതിഷേധിച്ചു.
Also Read 'കോണ്‍സുല്‍ ജനറലിന് കൈമാറാന്‍ സ്പീക്കർ പണം നൽകിയത് ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിൽ'; സരിത്തിന്റെ മൊഴി
തന്റെ നോട്ടീസ് സഭയില്‍ പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞ് നോട്ടീസ് പരിഗണിക്കാമെന്ന് ഡപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞെങ്കിലും സഞ്ജയ് സിങ് ഇതു ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ബില്‍ അപകടകരമാണെന്നും ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ലെഫ്റ്റനന്റെ ഗവര്‍ണറെ സര്‍ക്കാരായും തിരഞ്ഞെടുപ്പെട്ട സര്‍ക്കാരിനെ ദാസനായും കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.