മനുഷ്യക്കടത്തുകാരാണ് പെൺകുട്ടിയും അമ്മയും ഉൾപ്പെടുന്ന അഞ്ചംഗ ഇന്ത്യന്‍ സംഘത്തെ ചൊവ്വാഴ്ച രാത്രിയോടെ അതിർത്തിയിലെത്തിച്ചത്. കുറച്ചു ദൂരം നടന്ന ശേഷം കുട്ടിയെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ കൂടെയാക്കി മാതാവും മറ്റൊരു സ്ത്രീയും വെള്ളം തേടി പോയി. എന്നാൽ ഇവർ തിരികെയെത്തിയപ്പോൾ പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും കാണാതായിരുന്നു. ഒറ്റപ്പെട്ട മരുഭൂമിയിൽ ഇവർക്കു വേണ്ടി ഒരുദിവസത്തോളം മാതാവ് തിരച്ചിൽ നടത്തി. ഇതിനൊടുവിലാണ് ബോർഡർ പട്രോൾ സംഘത്തിന്റെ പിടിയിലാകുന്നത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
advertisement
കനത്ത ചൂടാണ് പെൺകുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. മെക്സിക്കോ അതിർത്തി വഴി ധാരാളം ഇന്ത്യക്കാർ യുഎസിലേക്ക് കുടിയേറുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യക്കടത്ത് സംഘങ്ങൾ വഴി ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമെത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ഇവിടെയെത്തുന്നതെന്നും ഇവർ പറയുന്നു.