യുഎസിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരിയായ 7 വയസുകാരിയുടെ മൃതദേഹം അരിസോണ മരുഭൂമിയിൽ നിന്ന് കണ്ടെത്തി
Last Updated:
യുഎസ്-മെക്സിക്കോ അതിർക്ക് 17മൈൽ അകലെ നിന്നാണ് ജീർണിച്ച തുടങ്ങിയ മൃതശരീരം കണ്ടെടുത്തത്.
വാഷിംഗ്ടൺ: യുഎസിലെ അരിസോണയിൽ ഒറ്റപ്പെട്ട മരുഭൂമിയിൽ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യയിൽ നിന്നുള്ള സംഘത്തിനൊപ്പമെത്തിയ കുട്ടിയാണിതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുഎസ്-മെക്സിക്കോ അതിർക്ക് 17മൈൽ അകലെ നിന്നാണ് ജീർണിച്ച തുടങ്ങിയ മൃതശരീരം കണ്ടെടുത്തത്.
Also Read-പ്രവാസികള്ക്ക് തിരിച്ചറിയല് കാര്ഡ്; കേന്ദ്ര സര്ക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി മുരളീധരന്‍
ഇന്ത്യയിൽ നിന്നുള്ള അഞ്ച് അനധികൃത കുടിയേറ്റക്കാരെ അതിർത്തി വഴി യുഎസിലേക്ക് കടക്കാനെത്തിച്ചത് മനുഷ്യക്കടത്തുകാരാണെന്നാണ് സംശയിക്കുന്നത്. മനുഷ്യക്കടത്തുകാരാണ് ഇവരെ മെക്സിക്കൻ അതിർത്തി വരെയെത്തിച്ചത്. ഇവിടെ നിന്ന് അരിസോണ മേഖലയിലെ മരുപ്രദേശം വഴി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. മൃതശരീരം കണ്ടെടുത്ത സ്ഥലം അതീവ ദുർഘടമായ ഭൂപ്രദേശമാണെന്നാണ് അധികൃതർ തന്നെ പറയുന്നത്. പെൺകുട്ടി മരണപ്പെട്ടുവെന്ന് കരുതപ്പെടുന്ന ദിവസം ഇവിടുത്തെ താപനില 108 ഡിഗ്രിവരെ ഉയർന്നിരുന്നുവെന്നും കരുതപ്പെടുന്നുണ്ട്.
advertisement
Also Read-Also Read വിമാനയാത്രക്കൂലി വര്‍ധന; പരാതി ഉടന്‍ പരിഹരിക്കുമെന്ന് വി.മുരളീധരന്‍
അതിർത്തി കടക്കാൻ ശ്രമിച്ച് രണ്ട് ഇന്ത്യൻ സ്ത്രീകളിൽ നിന്നാണ് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ബോർഡർ പട്രോൾ അംഗങ്ങൾക്ക് ലഭിക്കുന്നത്. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്നായിരുന്നു ഇവർ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് കാണാതായവർക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ മരുഭൂമിയിൽ നിന്ന് പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
ഹെലികോപ്ടർ വഴി നടത്തിയ തെരച്ചിലിൽ മറ്റ് രണ്ട് പേരെ കുറിച്ചും വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കാൽപ്പാടുകളുടെ അടയാളം വച്ച് ഇവർ മെക്സിക്കോയിലേക്ക് തന്നെ തിരികെ പോയെന്നാണ് അധികൃതരുടെ നിഗമനം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2019 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരിയായ 7 വയസുകാരിയുടെ മൃതദേഹം അരിസോണ മരുഭൂമിയിൽ നിന്ന് കണ്ടെത്തി