TRENDING:

ഇന്ത്യന്‍ ആര്‍മി ജെ.എ.ജി എന്‍ട്രി സ്‌കീം: നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

Last Updated:

അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ ആര്‍മിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ എന്‍ട്രി സ്‌കീമിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിയമ ബിരുദധാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ആകെ 7 ഒഴിവുകളാണ് ഉള്ളത്.
advertisement

joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടൊയണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

എല്‍.എല്‍.ബി ബിരുദം  55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.ബാര്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള യോഗ്യത ഉണ്ടായിരിക്കണം  21 വയസിനും 27 വയസിനും ഇടയില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.ബി അഭിമുഖത്തിന്റെയും മെഡിക്കല്‍ എക്‌സാമിനേഷന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

സി.ആര്‍.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: പ്ലസ്ടുക്കാര്‍ക്ക് അവസരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.38 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പന്ത്രണ്ടാം ക്ലാസ് പാസായ 8 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും crpf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

advertisement

യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

യു.പി.എസ്.സി നടത്തുന്ന കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2022 ഫെബ്രുവരി 20 ആയരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2022 ഫെബ്രുവരി 20നാണ് യു.പി.എസ്.സി കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. ,എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും upsc.gov.in, upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

advertisement

തസ്തിക- ഒഴിവ്

ജിയോളജിസ്റ്റ്- 100

ജിയോ ഫിസിസ്റ്റ്- 50

കെമിസ്റ്റ്- 20

സയന്റിസ്റ്റ് ബി (ഹൈഡ്രോ ജിയോളജി)- 20

സയന്റിസ്റ്റ് ബി (ജിയോ ഫിസിക്‌സ്)- 1

സയന്റിസ്റ്റ് ബി (കെമിക്കല്‍)- 1

Indian Railway Recruitment 2021: റെയിൽവേ 492 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ റെയില്‍വേ ചിത്തരഞ്ചന്‍ ലോക്കോമോട്ടീവ് പ്രവര്‍ത്തികള്‍ക്ക് വേണ്ടി 492 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസി മെക്കാനിക്ക്, പെയിന്റര്‍, ടര്‍ണര്‍, ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് റെയില്‍വേ അധികൃതര്‍ നിയമന പ്രക്രിയ ആരംഭിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. മുകളില്‍ പറഞ്ഞിരിക്കുന്ന തസ്തികകളിലേക്ക് താത്പര്യമുള്ള യോഗ്യരായ ആളുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയും ഔദ്യോഗിക വെബ്സൈറ്റായ apprenticeshipindia.org യിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 3 ആണ്.

advertisement

യോഗ്യതാ മാനദണ്ഡങ്ങള്‍

നിയമനം നടത്താനുദ്ദേശിക്കുന്ന തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഐടിഐ (എന്‍സിവിടി) പരീക്ഷ പാസായവര്‍ ആയിരിക്കണം. കൂടാതെ നിര്‍ദ്ദിഷ്ട പാഠ്യശാഖയില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റോ അല്ലങ്കില്‍ ഫൈനലോ നേടിയിരിക്കണം. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചവരായിരിക്കണം അല്ലങ്കില്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് കൗണ്‍സിലിന്റെ (സിഓബിഎസ്ഇ) അംഗീകാരമുള്ള ഏതെങ്കിലും അംഗീകൃത ബോര്‍ഡിന് കീഴിലുള്ള തത്തുല്യ പരീക്ഷ പാസായവര്‍ ആയിരിക്കണം.

അപേക്ഷകര്‍ 15 വയസ്സെങ്കിലും പൂര്‍ത്തിയായവര്‍ ആയിരിക്കണം. എന്നാല്‍ 2021 സെപ്റ്റംബര്‍ 15 നുള്ളില്‍ 24 വയസ്സ് തികഞ്ഞവര്‍ അപേക്ഷിക്കാന്‍ അയോഗ്യരാണ്.

advertisement

എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

സ്റ്റെപ്പ് 1 - ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ apprenticeshipinia.org സന്ദര്‍ശിക്കുക.

സ്റ്റെപ്പ് 2 - നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളായ പേര്, മൊബൈല്‍ നമ്പര്‍, ജനന തീയ്യതി മുതലായവ നല്‍കി ഒരു അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക.

സ്റ്റെപ്പ് 3 - അപേക്ഷയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 4 - ഭാവിയില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക്, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി യാതൊരു വിധത്തിലുമുള്ള എഴുത്തു പരീക്ഷ അല്ലങ്കില്‍ അഭിമുഖം/ വാക്കാലുള്ള പരീക്ഷ എന്നിവയെ അഭിമുഖീകരിക്കേണ്ടതില്ല. അപേക്ഷകരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എന്‍ഗേജ്‌മെന്റ് ഓഫ് ആക്ട് അപ്രന്റീസ് വിഭാഗം യോഗ്യരായവരുടെ പട്ടിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പത്താം ക്ലാസ് പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതായവരുടെ പട്ടിക തയ്യാറാക്കുക. അപേക്ഷിച്ച ഏതെങ്കിലും തസ്തികകളിലേക്ക് അപേക്ഷകര്‍ തിരഞ്ഞെടുക്കപ്പെടുകയാണ് എങ്കില്‍ അത് അവരെ ഔദ്യോഗികമായി തന്നെ അറിയിക്കുന്നതായിരിക്കും. അപേക്ഷ സമര്‍ച്ചിച്ച സമയത്ത് നല്‍കിയ ഔദ്യോഗിക ഈമെയില്‍ വിലാസത്തിലായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കോള്‍ ലെറ്റര്‍ അയക്കുക.

ചിത്തരഞ്ചന്‍ ലോക്കോമോട്ടീവ് വര്‍ക്ക്സിലെ ജോലി ഒഴിവുകള്‍: 200 ഫിറ്റര്‍മാര്‍ 20 ടര്‍ണ്ണര്‍മാര്‍, 56 മെഷിനിസ്റ്റ്, 88 വെല്‍ഡര്‍മാര്‍, 112 ഇലക്ട്രീഷ്യന്മാര്‍, 4 എസി മെക്കാനിക്കുകള്‍, 12 പെയിന്റര്‍മാര്‍ എന്നിങ്ങനെയാണന്ന് ജാഗ്രന്‍ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഇന്ത്യന്‍ ആര്‍മി ജെ.എ.ജി എന്‍ട്രി സ്‌കീം: നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories