ഒരു ജർമ്മൻ യുവതിയുമായി അനന്ത് ദേഹാദ്രായിയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മഹുവ അദ്ദേഹത്തിന്റെ കോൾ ഡീറ്റെയിൽ റെക്കോർഡ് (സിഡിആർ) അനധികൃതമായി ശേഖരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും സിഡിആർ ലിസ്റ്റും അദ്ദേഹം തന്റെ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ജയ് അനന്ത് ദേഹാദ്രായെ പരിഹസിച്ചു കൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം. ഇന്ത്യയിലുടനീളം പ്രേമിച്ച് വഞ്ചിക്കുന്നവരുടെ പരാതികള്‍ അന്വേഷിക്കാൻ ഒരു സ്പെഷ്യൽ ഡയറക്ടറെ സി.ബി.ഐ രൂപീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുന്നു എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം.
advertisement
Also read-ഒരു നായ, യുഎഇ യാത്രകൾ, കോടീശ്വരനായ വ്യവസായി; മഹുവ മൊയ്ത്രയ്‌ക്കെതിരായ കേസിന്റെ നാൾവഴി
അതേസമയം വളർത്തുനായയെ കൈവശം വെച്ചതിനെ ചൊല്ലിയും ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. കൂടാതെ അതിക്രമം, മോഷണം, അശ്ലീല സന്ദേശങ്ങൾ, ദുരുപയോഗം എന്നിവ ആരോപിച്ച് കഴിഞ്ഞ വർഷം ദേഹാദ്രായിക്കെതിരെ മഹുവ പോലീസിൽ ഒന്നിലധികം പരാതികളും നൽകിയിട്ടുണ്ട്. എന്നാൽ ദേഹാദ്രായി നൽകിയ നിലവിലെ പരാതിയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നു.
മഹുവ മൊയ്ത്ര ബംഗാൾ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് തന്നെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയാണ്. ഇതിന് തനിക്ക് ശക്തമായ കാരണങ്ങളും തെളിവുകളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മഹുവയോട് ചോദിച്ചപ്പോൾ കൃത്യമായി മറുപടി നൽകിയില്ലെന്നും പാർലമെന്റ് അംഗമെന്ന നിലയിൽ തനിക്ക് ചില അവകാശങ്ങളുണ്ടെന്നായിരുന്നു അവരുടെ പ്രതികരണമെന്നും ദേഹാദ്രായി പരാതിയിൽ ചൂണ്ടിക്കാട്ടി.