Also Read-പ്രധാനമന്ത്രി പദവും വിരമിക്കലും; അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞ 5 കാര്യങ്ങള്‍
കഴിഞ്ഞ ദിവസമാണ് ചാനലുകൾ അക്ഷയ് കുമാറുമൊത്തുള്ള മോദിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. രാഷ്ട്രീയമല്ലാത്ത ഒരു തുറന്ന സംഭാഷണം മാത്രമാണിതെന്നായിരുന്നു വിവരണം. ഇതിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. 'എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മികച്ച നടനാണ് അക്ഷയ് കുമാർ.. വലിയ വിജയങ്ങൾ കൈവരിച്ച നടൻ.. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കിയ സാധാരണക്കാരുടെയും കർഷകരുടെയും ജീവിതം നരകതുല്യമാക്കിയ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ ഇപ്പോൾ അദ്ദേഹത്തെക്കാൾ മികച്ച നടനാകാനാണ് ശ്രമിക്കുന്നത്' എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജെവാല പരിഹസിച്ചത്.
advertisement
Also Read-മൂന്നു മണിക്കൂറിൽ കൂടുതൽ ഉറങ്ങണമെന്ന് ഒബാമ എപ്പോഴും പറയാറുണ്ടെന്ന് മോദി
അക്ഷയ് കുമാറിനെ പോലെ മികച്ച ഒരു നടന്‍ ആകാനാണ് മോദി ശ്രമിക്കുന്നത് എന്നാൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് പോലെ തന്നെ അദ്ദേഹം ഇക്കാര്യത്തിലും ദയനീയമായി പരാജയപ്പെട്ടുവെന്നും സുർജെവാല കൂട്ടിച്ചേർത്തു.