മൂന്നു മണിക്കൂറിൽ കൂടുതൽ ഉറങ്ങണമെന്ന് ഒബാമ എപ്പോഴും പറയാറുണ്ടെന്ന് മോദി

Last Updated:

ദിവസം 3 -4 മണിക്കൂറിൽ കൂടുതൽ തന്‍റെ ശരീരത്തിന് ഉറക്കം ആവശ്യമില്ലെന്നും മോദി അഭിമുഖത്തിൽ പറയുന്നു.

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്ന ബരാക് ഒബാമയുമായി കണ്ടുമുട്ടിയപ്പോഴൊക്കെ സംഭാഷണം ആരംഭിച്ചത് തന്‍റെ ഉറക്കത്തെക്കുറിച്ച് ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിവസത്തിൽ ഏതാനും മണിക്കൂർ മാത്രം ഉറങ്ങുന്ന തന്‍റെ ശീലം അദ്ദേഹത്തിൽ അത്ഭുതമുണ്ടാക്കിയതായും മോദി പറഞ്ഞു. ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒബാമയുമായി എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം ഇക്കാര്യം ചോദിക്കും. കൂടുതൽ സമയം ഉറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നടപ്പാക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്യും. എന്നാൽ, ദിവസം 3 -4 മണിക്കൂറിൽ കൂടുതൽ തന്‍റെ ശരീരത്തിന് ഉറക്കം ആവശ്യമില്ലെന്നും മോദി അഭിമുഖത്തിൽ പറയുന്നു.
കുടുംബാംഗങ്ങളുമൊത്ത് വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നും അഭിമുഖത്തിൽ മോദി സ്മരിക്കുന്നു. അമ്മയ്ക്കും സഹോദരങ്ങൾക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമുള്ള ജീവിതം വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്തിനാണ് തനിക്കൊപ്പം ചെലവഴിച്ച് സമയം കളയുന്നതെന്ന് അമ്മ തന്നോട് പലപ്പോഴായി ചോദിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
advertisement
താൻ തമാശകൾ ധാരാളമായി പറയുന്ന ആളാണെന്നും എന്നാൽ വളച്ചൊടിക്കപ്പെടാം എന്നതിനാൽ സംസാരത്തിനിടയിൽ ഇപ്പോൾ തമാശ പറയാറില്ലെന്നും മോദി പറഞ്ഞു. സോഷ്യൽ മീഡിയയുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്താറുണ്ട്. ട്വിറ്റർ അക്കൗണ്ട് കൃത്യമായി ശ്രദ്ധിക്കാറുണ്ടായിരുന്നെന്നും തന്നേക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും മോദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നു മണിക്കൂറിൽ കൂടുതൽ ഉറങ്ങണമെന്ന് ഒബാമ എപ്പോഴും പറയാറുണ്ടെന്ന് മോദി
Next Article
advertisement
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
  • എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്; അപകടം പുലർച്ചെ 1:30-ഓടെ.

  • ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • മരിച്ച സിന്ധ്യ കണ്ണൂർ ഇരിട്ടി സ്വദേശിനി; തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

View All
advertisement