ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഇയാളെ തടയാൻ ഇയാളുടെ ഭാര്യയും ആശുപത്രി ജീവനക്കാരും ശ്രമിച്ചെങ്കിലും ദേശീപാതയിൽ ഇറങ്ങി നിൽക്കുകയായിരുന്നു. മറ്റു വാഹനങ്ങളിൽ കയറാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ജീവനക്കാർ അടക്കമുള്ള വാഹനങ്ങൾ മാറ്റിയിട്ടു.
റോഡിന് മധ്യത്തിൽ ഇയാൾ നിൽപ് തുടർന്നതോടെ ഇതുവഴി വന്ന വാഹനങ്ങളെ വശമൊതുക്കിയാണ് കടത്തി വിട്ടിരുന്നത്. ആശുപത്രിയിലേക്ക് മടങ്ങാൻ പല തവണ ആവശ്യപ്പെട്ടിട്ടും മടങ്ങിയില്ല. ഇതോടെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു.
advertisement
തുടർന്ന് എസ് ഐ അജിത്തും സംഘവുമെത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കേരളത്തില്‍ കഴിഞ്ഞദിവസം 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി.