TRENDING:

Mouth Ulcers | എന്താണ് വായ്പുണ്ണ്? കാരണങ്ങളും പ്രതിവിധികളും അറിയാം

Last Updated:

വായിലുണ്ടാകുന്ന ചതവ്, അലർജി അല്ലെങ്കിൽ ബാക്ടീരിയ അണുബാധ എന്നിവയാണ് പലപ്പോഴും വായ്പുണ്ണ് വരാൻ വഴിയൊരുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വായ്പുണ്ണ് (mouth ulcer) മൂലം വിഷമിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. മോണയിലോ (gums) വായുടെ അകത്തോ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് പൊതുവെ വായ്പുണ്ണ് എന്ന് വിളിക്കുന്നത്. സാധാരണയായി മഞ്ഞയോ ചുവപ്പോ നിറത്തിൽ ആണ് വായ്പുണ്ണ് കാണപ്പെടുന്നത്.
advertisement

വായിലുണ്ടാകുന്ന ചതവ്, അലർജി അല്ലെങ്കിൽ ബാക്ടീരിയ അണുബാധ എന്നിവയാണ് പലപ്പോഴും വായ്പുണ്ണ് വരാൻ വഴിയൊരുക്കുന്നത്. വായ്പുണ്ണ് അത്ര അപകടകാരി അല്ലെങ്കിലും പലപ്പോഴും വളരെ വേദനാജനകം ആയിരിക്കും. മാത്രമല്ല സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. വായ്പുണ്ണ് പല തരത്തിൽ ഉണ്ട്. ഓരോ തരം വായ്പുണ്ണിന്റെയും വലുപ്പവും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. അതിനാൽ ഓരോ വ്യക്തികളിലും ഇത് വ്യത്യസ്ത രീതിയിലായിരിക്കും അനുഭവപ്പെടുക. വായിൽ ഇത്തരത്തിലുള്ള വ്രണങ്ങൾ വരാനുള്ള യഥാർത്ഥ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്, എങ്കിലും ഇവയ്ക്ക് കാരണമായേക്കാവുന്ന ചില ഘടകങ്ങൾ ചുവടെ നൽകുന്നു:

advertisement

1. പുകവലി ഉപേക്ഷിക്കുന്നവരിൽ വായ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനം പറയുന്നത്.

2. മതിയായ ഉറക്കം ലഭിക്കാത്തവരിൽ വായ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

3. വൈകാരികമായ സമ്മർദ്ദം അനുഭവപ്പെടുന്നവരിൽ വായ്പുണ്ണ് പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.

4. ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെ അപര്യാപ്തതയും വായ്പുണ്ണിന് കാരണമായേക്കാം.

5. ആർത്തവ കാലയളവിലും യൗവന ഘട്ടത്തിലും ​ഗർഭാവസ്ഥയിലും ശരീരത്തിൽ പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്ന സന്ദർഭങ്ങളിൽ ചിലരിൽ വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്.

advertisement

6. ചിലരുടെ ആഹാര രീതിയും വായ്പുണ്ണിന് കാരണമാകാറുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി ഉപയോ​ഗിക്കുന്നവർക്ക് വായ്പുണ്ണ് വരാൻ സാധ്യത ഉണ്ട്. അസിഡിറ്റി കൂടുതൽ ഉള്ള പഴങ്ങൾ ധാരാളമായി കഴിക്കുന്നവരിലും വായ്പുണ്ണ് കാണപ്പെടാറുണ്ട്.

വിവിധ തരം വായ്പുണ്ണുകൾ

1. ചെറിയ വായ്പുണ്ണ് (Minor ulcer): ഈ വായ്പുണ്ണ് വലിപ്പത്തിൽ വളരെ ചെറുതായിരിക്കും. വലുപ്പം 2 മില്ലിമീറ്റർ മുതൽ 8 മില്ലിമീറ്റർ വരെയായിരിക്കും. അത്ര വേദനാജനകമായിരിക്കില്ല. മാത്രമല്ല ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകും.

2. ഹെർപെറ്റിഫോം (Herpetiform ulceration): മുതിർന്നവരിൽ കാണപ്പെടുന്ന വായ്പുണ്ണാണിത്. അവയുടെ വലിപ്പം വളരെ ചെറുതാണ്, പക്ഷേ ഇവ കൂട്ടമായാണ് (10 മുതൽ 100 എണ്ണം വരെ) കാണപ്പെടുന്നത്. ഈ വായ്പുണ്ണ് ആവർത്തിച്ച് വരാൻ സാധ്യത ഉണ്ട്. ഭേദമാകാൻ ഒന്നോ രണ്ടോ ആഴ്ച എടുത്തേക്കാം.

advertisement

3. വലിയ വായ്പുണ്ണ് (Major ulcer): മറ്റ് തരത്തിലുള്ള വായ്പുണ്ണുകളെ അപേക്ഷിച്ച് ഇത് താരതമ്യേന വലുതും ആഴത്തിലുള്ളതുമാണ്. കൂടാതെ, സുഖം പ്രാപിക്കാൻ ഏകദേശം ആറാഴ്‌ചയോളം എടുത്തേക്കാം. ഇതിന്റെ മുറിപാടുകൾ ദീർഘനാൾ നിലനിൽക്കാനും സാധ്യത ഉണ്ട്.

വായ്പുണ്ണ് ഭേദമാക്കാൻ സഹായിക്കുന്ന ചില വീട്ടു മരുന്നുകൾ

ഉപ്പ് വെള്ളം: വായിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വ്രണങ്ങൾ ഭേദമാകാൻ ഉപ്പു വെള്ളം മികച്ചതാണ്. കുറച്ച് സമയം ഉപ്പുവെള്ളം കവിൾ കൊള്ളുന്നതിലൂടെ വായ്പുണ്ണിന് ആശ്വാസം ലഭിക്കും. വായിലെ മുറിവുകൾ ഉണങ്ങാൻ ഉപ്പുവെള്ളം സഹായിക്കും.

advertisement

ബേക്കിങ് സോഡ: വായ്പുണ്ണ് സുഖപ്പെടുത്താൻ ബേക്കിങ് സോഡയും ഉപയോ​ഗിക്കാം. മുറിവുകളിലെ പഴുപ്പ് കുറയാൻ ബേക്കിങ് സോഡ ഫലപ്ര​ദമാണെന്നാണ് പറയപ്പെടുന്നത്.

തേൻ: വായ്പുണ്ണിന്റെ അസ്വസ്ഥത, വലുപ്പം, ചുവപ്പ് നിറം എന്നിവ കുറയ്ക്കാൻ തേൻ ഫലപ്രദമാണ്. തേനിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
Mouth Ulcers | എന്താണ് വായ്പുണ്ണ്? കാരണങ്ങളും പ്രതിവിധികളും അറിയാം
Open in App
Home
Video
Impact Shorts
Web Stories