TRENDING:

ആഡംബര ഹോട്ടലിൽ താമസത്തിന് ആറ് ലക്ഷം രൂപയുടെ ബില്ല്;യുവതിയുടെ അക്കൗണ്ടില്‍ ആകെ 41 രൂപ

Last Updated:

വ്യാജ തിരിച്ചറിയല്‍ രേഖയാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. ഈ കാര്‍ഡ് കാണിച്ച് ഹോട്ടലിലെ സ്പാ സേവനങ്ങളും ഉപയോഗിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 15 ദിവസത്തോളം താമസിച്ച ശേഷം പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച ആന്ധ്രാപ്രദേശ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഹോട്ടലില്‍ ഏകദേശം 6 ലക്ഷം രൂപയുടെ ബില്ലാണ് യുവതിയുടെ പേരില്‍ വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ അക്കൗണ്ടില്‍ ആകെ 41 രൂപ മാത്രമാണുള്ളതെന്നും പോലീസ് പറഞ്ഞു.
advertisement

യുവതിയെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ ആന്ധ്രാപ്രദേശ് പോലീസിന് ഡല്‍ഹി പോലീസ് കത്തെഴുതിയിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെ വിവരം ആവശ്യപ്പെട്ടായിരുന്നു കത്ത്. ഝാന്‍സി റാണി സാമുവല്‍ ആണ് പോലീസ് പിടിയിലായത്.

'' അന്വേഷണവുമായി യുവതി സഹകരിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചിട്ടും അവര്‍ അതേപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറായിട്ടില്ല,'' എന്നാണ് പോലീസ് നൽകുന്ന വിവരം.

Also read-ചെറിയ സംശയം; ഭാര്യയെ ഭർത്താവ് വീട്ടുതടങ്കലിലാക്കിയത് 12 വർഷം

പിന്നീട് പോലീസ് അവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നു. വെറും 41 രൂപ മാത്രമാണ് ഇവരുടെ അക്കൗണ്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹി എയര്‍പോര്‍ട്ടിനടുത്തുള്ള പുള്‍മാന്‍ ആഡംബര ഹോട്ടലിലാണ് ഇവര്‍ 15 ദിവസത്തോളം താമസിച്ചത്. ഈ സമയത്ത് ഇവര്‍ ഏകദേശം 5,88,176 രൂപയുടെ തട്ടിപ്പ് ഇടപാട് നടത്തിയതായും പോലീസ് പറഞ്ഞു.

advertisement

വ്യാജ തിരിച്ചറിയല്‍ രേഖയാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. ഈ കാര്‍ഡ് കാണിച്ച് ഹോട്ടലിലെ സ്പാ സേവനങ്ങളും ഉപയോഗിച്ചിരുന്നു. ഏകദേശം 2,11,708 രൂപയുടെ സ്പാ സര്‍വ്വീസാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്.

ബില്ല് നല്‍കിയപ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ യുപിഐ ആപ്പ് ഉപയോഗിച്ച് പണം നൽകുന്നതായി ഇവര്‍ ഹോട്ടല്‍ ജീവനക്കാരുടെ മുന്നില്‍ അഭിനയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്നും ഹോട്ടല്‍ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല.

'' വ്യാജ ആപ്പാണ് യുവതി ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. യുവതി അന്വേഷണവുമായി സഹകരിക്കുന്നുമില്ല,'' എന്നും പോലീസ് പറഞ്ഞു.

advertisement

താന്‍ ഒരു ഡോക്ടറാണെന്നാണ് ആദ്യം ഇവര്‍ പോലീസിനോട് പറഞ്ഞത്. തന്റെ ഭര്‍ത്താവും ഡോക്ടറാണെന്നും അദ്ദേഹം ന്യൂയോര്‍ക്കിലാണെന്നും ഇവര്‍ പറഞ്ഞു. ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനുവരി 13നാണ് ഝാന്‍സി റാണി സാമുവലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഐപിസി 419, 468, 471 സെക്ഷന്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ആഡംബര ഹോട്ടലിൽ താമസത്തിന് ആറ് ലക്ഷം രൂപയുടെ ബില്ല്;യുവതിയുടെ അക്കൗണ്ടില്‍ ആകെ 41 രൂപ
Open in App
Home
Video
Impact Shorts
Web Stories