സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ടോയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നും കോടതി പറഞ്ഞു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയിൽ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നല്‍കി. സെപ്റ്റംബര്‍ 13നകം മറുപടി നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
advertisement
Also Read സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണം: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്