സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണം: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Last Updated:

ഭീകരതയും വ്യാജപ്രചാരണവും തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് സംവിധാനമില്ലെന്നും അത് തുടരാനാകില്ലെന്നും എ.ജി വ്യക്‌തമാക്കി.

ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണമെന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും സാമൂഹ്യമാധ്യമങ്ങൾക്കും നോട്ടീസ്‌. ഫേസ് ബുക്കിന്‍റെ ആവശ്യത്തിൽ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.
എന്നാൽ, മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികൾ പരിഗണിക്കുന്ന ഹർജികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല. ഹർജികൾ മാറ്റരുതെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിധി ഉടൻ വരാനിരിക്കുകയാണ്. ഭീകരതയും വ്യാജപ്രചാരണവും തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് സംവിധാനമില്ലെന്നും അത് തുടരാനാകില്ലെന്നും എ.ജി വ്യക്‌തമാക്കി.
എന്നാൽ, രാജ്യാന്തര പ്ലാറ്റ്ഫോം ആയതിനാൽ വിഷയത്തിൽ സുപ്രീംകോടതി തന്നെ തീർപ്പു കൽപ്പിക്കണമെന്ന് ഫേസ്ബുക്ക് വാദിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണം: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement