2023ലാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്ന കമന്റിട്ടത്. ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രിയായ ബ്രൂണോ റിറ്റെയ്‌ലോ പറഞ്ഞു.ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഒമര്‍ ഫ്രാന്‍സിലേക്ക് തിരികെ വരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമര്‍ ഇതിനോടകം ഫ്രാന്‍സ് വിട്ടോയെന്ന കാര്യം വ്യക്തമല്ല. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
ബ്രിട്ടീഷ് വംശജയായ ജെയിന്‍ ഫെലിക്‌സ് ബ്രൗണിനെയാണ് ഒമര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒമറിനെക്കാള്‍ ഇരട്ടിപ്രായമുള്ളയാളാണ് ജെയിന്‍. വിവാഹശേഷം ജെയിന്‍, സൈന മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ശേഷം ഇരുവരും യുകെയില്‍ താമസമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒമറിന് യുകെയില്‍ താമസിക്കാന്‍ യുകെ ഭരണകൂടം അനുമതി നല്‍കിയില്ല. 2011ലാണ് പാകിസ്ഥാനില്‍ വെച്ച് യുഎസ് പ്രത്യേക സൈന്യം അല്‍ഖ്വെയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ലാദനെ വധിച്ചത്.
advertisement