സെപ്റ്റംബറില്‍ പിടിച്ചെടുത്ത ലോക്കറുകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് റെനവ്യു സെല്‍ (സിഐസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോക്കറുകള്‍ തുറന്നതെന്നും ഇതില്‍ നിന്നും 9.7 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തതായും സിഐസി ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു.
സ്വര്‍ണ നാണയങ്ങള്‍, തങ്കകട്ടികള്‍, ആഭരണങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഹസീനയ്ക്ക് ലഭിച്ച ചില സമ്മാനങ്ങള്‍ തോഷഖാന എന്നറിയപ്പെടുന്ന ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഹസീനയ്‌ക്കെതിരെയുള്ള നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളും നാഷണല്‍ റെവന്യു ബോര്‍ഡ് അന്വേഷിക്കുന്നുണ്ട്. നികുതി ഫയലിംഗില്‍ ബാങ്ക് ലോക്കറുകളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം ഹസീന വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
advertisement
ഹസീനയുടെ ഭരണം അവസാനിച്ചതിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയ പ്രതിസന്ധിയിലാണ്. രാജ്യമെങ്ങും കടുത്ത പ്രക്ഷോഭത്തിലാണ്. 2026 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണങ്ങളെയും പ്രക്ഷോഭം ബാധിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ നടപടികളുടെ പേരില്‍ ഈ മാസം ആദ്യം അന്താരഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ഹസീന അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ 1,400 പേര്‍ വരെ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.
