അവിടെ വെച്ച്പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ഇവര്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. ആക്രമണത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ആക്രമണത്തിനിടെ പ്രതികള്‍ ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് പ്രതികളായ ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ആണ്‍കുട്ടികളെയും തിങ്കളാഴ്ചയോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 13 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ഇവര്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കേസിലുള്‍പ്പെട്ട 12 കാരനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല. ജൂതവിരുദ്ധ പരാമര്‍ശം നടത്തിയതിനും അക്രമിച്ചതിനും വധഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. കേസെടുത്ത ശേഷം ഇയാളെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. ഫ്രാന്‍സില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഭവം ജൂതസമുദായത്തിനിടയില്‍ കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി അധികാരത്തില്‍ വരുമെന്നാണ് കരുതുന്നത്.
advertisement
ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിലെ ജൂത സമൂഹം രംഗത്തെത്തി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന രാജ്യം കൂടിയാണ് ഫ്രാന്‍സ്. ഹമാസിന്റെ ഒക്ടോബര്‍ 7ലെ ആക്രമണത്തിന് പിന്നാലെ ഫ്രാൻസിൽ ജൂതര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്രാന്‍സിലെ ജൂതവിരുദ്ധ ആക്രമണങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി വര്‍ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ റിപ്പോര്‍ട്ട് ചെയ്ത 1,676 ജൂതവിരുദ്ധ ആക്രമണങ്ങളില്‍ 12.7 ശതമാനവും നടന്നത് സ്‌കൂളുകളിലായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.