രണ്ട് ദശാബ്ദത്തിലേറെയായി പ്രവർത്തനം നടത്തി വന്ന ക്ലേ റെസ്റ്റോറന്റിനെ 2014 ലാണ് ബോംബെ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഒരു സിംഗിൾ ലൊക്കേഷൻ ഫുഡ് കോർട്ടുമായായാണ് സോസി ബോംബെ പ്രവർത്തനം ആരംഭിച്ചത്. സോസി ബോംബെയെ കൂടുതൽ വിപുലീകരിക്കുന്നതിനായാണ് ഉടമകൾ നിക്ഷേപങ്ങൾ സ്വീകരിച്ചതെന്ന് സംസ്ഥാന സെക്യൂരിറ്റീസ് കമ്മീഷണർ തുങ് ചാൻ പറഞ്ഞു. നിക്ഷേപകർക്ക് ഇതുവരെയും പണം തിരികെ നൽകിയിട്ടില്ലെന്നും ബോംബെ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയവർ ഉടൻ സെക്യൂരിറ്റി ഡിവിഷനുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 25, 2024 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്