1943 ൽ ന്യൂയോർക്കിലാണ് 77 കാരിയായ ലൂയി ഗ്ലുക്കിന്റെ ജനനം. 1968 ൽ ആദ്യ കവിതാ സമാഹാരമായ ഫസ്റ്റ് ബോണിലൂടെയാണ് ഗ്ലുക്ക് സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. ഏറെ നിരൂപക പ്രശംസ നേടിയ കൃതിയായിരുന്നു ഇത്. അതിന് ശേഷം 1975 ൽ പുറത്തിറങ്ങിയ ദി ഹൗസ് ഓൺ മാർഷ് ലാന്റ് ആണ് ഗ്ലുക്കിനെ ലോക പ്രശസ്തയാക്കുന്നത്.
advertisement
You may also like:ജീനോം എഡിറ്റിങ് വികസിപ്പിച്ച വനിതാ രത്നങ്ങൾ; രസതന്ത്ര നൊബേൽ പുരസ്ക്കാരം രണ്ടു വനിതകൾക്ക്
2014 ൽ നാഷണൽ ബുക്ക് അവാർഡും ലൂയിസ് ഗ്ലുക്ക് നേടിയിട്ടുണ്ട്. പന്ത്രണ്ട് കവിതാസമാഹാരങ്ങളും കവിതയെ സംബന്ധിക്കുന്ന ലേഖനങ്ങളും ഗ്ലുക്ക് എഴുതിയിട്ടുണ്ട്.
You may also like:ഭൗതികശാസ്ത്ര നൊബേൽ തമോഗർത്തങ്ങളെ കുറിച്ചുള്ള കണ്ടെത്തലിന്; മൂന്നു ശാസ്ത്രജ്ഞർ പുരസ്ക്കാരം പങ്കിട്ടു
യെൽ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറാണ് ഗ്ലുക്ക്. 2006 ൽ പുറത്തിറങ്ങിയ അവേർനോ ആണ് ഗ്ലൂക്കിന്റെ മാസ്റ്റർപീസായി കരുതപ്പെടുന്നത്. ആത്മകഥാംശമുള്ള കവിതകളാണ് ഗ്ലുക്കിന്റെ പ്രത്യേകത. വൈകാരികതയും വ്യക്തിപരമായ അനുഭവങ്ങളും പുരാണവും ചരിത്രവുമെല്ലാം ഗ്ലുക്കിന്റെ കവിതകളിൽ വിഷയമാകുന്നു.
ഭൗതിക ശാസ്ത്രം, രസതന്ത്രം, ആരോഗ്യം മേഖലകളിലെ നൊബേൽ പുരസ്കാരങ്ങൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര പ്രഖ്യാപനം വെള്ളിയാഴ്ച്ചയാണ്.