TRENDING:

കാനഡയിൽ 300 കോടി‌യുടെ മയക്കുമരുന്ന് വേട്ട; ഐഎസ്‌ഐ-ഖലിസ്ഥാനി ബന്ധമുള്ള 7 ഇന്ത്യൻ വംശജർ അറസ്റ്റിൽ

Last Updated:

പീൽ റീജനൽ പൊലീസിന്റെ പ്രോജക്ട് പെലിക്കൻ എന്ന ഒരു വർഷം നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയത്

advertisement
കാനഡയിലെ ഒന്റാറിയോയിൽ ഐഎസ്‌ഐ-ഖലിസ്ഥാനി ബന്ധമുള്ള നിരവധി സിഖുകാർ ഉൾപ്പെടെ ഏഴ് ദക്ഷിണേഷ്യക്കാരെ അറസ്റ്റ് ചെയ്തു. 300 കോടി‌യുടെ മയക്കുമരുന്നാണ് കണ്ടെത്തിയത്. പീൽ പോലീസിന്റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നാണ് റിപ്പോർട്ട്.
News18
News18
advertisement

സംഭവത്തിൽ അർവിന്ദർ പവാർ (29), മൻപ്രീത് സിങ് (44), ഗുർതേജ് സിങ് (36), കരഞ്ജിത് സിങ് (36), സർതാജ് സിങ് (27), ശിവ് ഓങ്കാർ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂൻ (27), ഫിലിപ്പ് ടെപ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പീൽ റീജനൽ പൊലീസിന്റെ പ്രോജക്ട് പെലിക്കൻ എന്ന ഒരു വർഷം നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയത്.

മയക്കുമരുന്ന് കടത്ത്, രാഷ്ട്രീയ ലോബിയിംഗ്, ഭീകരവാദ ധനസഹായം എന്നിവയിൽ പങ്കാളിത്തം ഉള്ളതിനാൽ വടക്കേ അമേരിക്കൻ സുരക്ഷയ്ക്കും ഇന്ത്യ-കാനഡ ബന്ധത്തിനും ഈ ശൃംഖല ഒരു പ്രധാന ഭീഷണിയാണെന്ന് ഇന്ത്യയിലെ ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

advertisement

ട്രക്ക് ഡ്രൈവർമാർ മിഷിഗനിലെ യുഎസ് അതിർത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതെന്നും റിപ്പോർട്ട്.

മെക്സിക്കോയിൽ നിന്ന് യുഎസ് വാണിജ്യ ട്രക്കിംഗ് റൂട്ടുകൾ വഴി ഒന്റാറിയോയിലേക്ക് മയക്കുമരുന്ന് കടത്തി. അംബാസഡർ ബ്രിഡ്ജ് (വിൻഡ്സർ), ബ്ലൂ വാട്ടർ ബ്രിഡ്ജ് (സാർണിയ) എന്നിവിടങ്ങളിൽ നിർണായകമായ ഇടപെടലുകൾ നടന്നുവെന്നും പൊലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പഞ്ചാബ് വഴി ഹെറോയിൻ ഇറക്കുമതി ചെയ്യുന്നതിനും കൊക്കെയ്ൻ, ഐ‌സി‌ഇ പോലുള്ള സംസ്കരിച്ച മരുന്നുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്റർനാഷണൽ സിഖ് ഫെഡറേഷൻ പോലുള്ള ഗ്രൂപ്പുകൾ മയക്കുമരുന്ന് പ്രവർത്തനങ്ങളിൽ ആധിപത്യം പുലർത്തുന്നതായും റിപ്പോർട്ട്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡയിൽ 300 കോടി‌യുടെ മയക്കുമരുന്ന് വേട്ട; ഐഎസ്‌ഐ-ഖലിസ്ഥാനി ബന്ധമുള്ള 7 ഇന്ത്യൻ വംശജർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories