'' മറ്റുള്ളവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നത് എന്റെയൊരു ഹോബിയാണ്. ആയിരത്തിലധികം വീടുകളില്‍ ഞാന്‍ ഇങ്ങനെ കയറിയിട്ടുണ്ട്. ആരെങ്കിലും എന്നെ കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് ആലോചിച്ചിരിക്കുന്നത് വല്ലാത്തൊരു ആവേശം നല്‍കുന്നു,'' എന്ന് പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു.
അതേസമയം ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു കേസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ കൗമാരക്കാരിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്.
കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടി റോഡിലൂടെ നടന്നുപോകുകയായിരുന്ന മറ്റൊരു യുവതിയുടെ മേലേക്കാണ് വന്നുവീണത്. വീഴ്ചയുടെ ആഘാതത്തില്‍ ഈ യുവതിയും മരിച്ചു. തന്റെ പ്രവൃത്തി കാല്‍നടയാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാന്‍ തക്ക പ്രായമുണ്ടായിരുന്നു മരിച്ച പെണ്‍കുട്ടിയ്‌ക്കെന്ന് പോലീസ് പറഞ്ഞു.
advertisement
കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന 32കാരിയായ ചികാകോ ചിബയുടെ മേലെയാണ് പെണ്‍കുട്ടി വന്നുപതിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിഷയത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മരിച്ചുപോയ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കുന്നത് അപൂര്‍വമാണെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിന് തുല്യമാണെന്നും വിമര്‍ശകര്‍ പറഞ്ഞു.