TRENDING:

പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു

Last Updated:

 ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തിലാണ് സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തിലാണ് സംഭവം. ജംഇയ്യത്ത് ഉലമ ഇ-ഇസ്‍ലാം-ഫസൽ (ജെയുഐഎഫ്)  പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടമുണ്ടായത്.
advertisement

നൂറോളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥലത്ത്  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

39 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേർക്ക് പരിക്കേറ്റു, അതിൽ 17 രോഗികൾ ഗുരുതരാവസ്ഥയിലാണെന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ആരോഗ്യമന്ത്രി റിയാസ് അൻവർ എഎഫ്‌പിയോട് പറഞ്ഞു. 

മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories