TRENDING:

ഓൺലൈനിൽ പ്രണയം തിരഞ്ഞ 57 കാരിയ്ക്ക് നഷ്ടമായത് 4 കോടിയിലേറെ രൂപ

Last Updated:

'പ്ലന്റി ഓഫ് ഫിഷ്' എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് 57കാരി വില്യംസ് എന്നയാളെ പരിചയപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളിൽ നിന്നും വഞ്ചിക്കപ്പെട്ട് ഓസ്‌ട്രേലിയൻ വനിതയ്ക്ക് 4.3 കോടി രൂപയുടെ (780,000 ഡോളർ) നഷ്ടം. 57 വയസ്സുള്ള ആനെറ്റ് ഫോർഡ് എന്ന വനിതയാണ് തട്ടിപ്പിന് ഇരയായത്. 33 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച ശേഷം 'പ്ലന്റി ഓഫ് ഫിഷ്' എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് വില്യംസ് എന്നയാളെ പരിചയപ്പെടുന്നത്.
News18
News18
advertisement

വില്യംസുമായി വളരെ വേഗം അടുപ്പത്തിലായ ഫോർഡ് തന്റെ ജീവിതത്തിലെ വിശദാംശങ്ങൾ പങ്കുവെക്കുകയും അയാളിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. ഈ അടുപ്പം മുതലെടുത്ത് പല സാഹചര്യങ്ങളിൽ പണം ആവശ്യപ്പെട്ടുകൊണ്ട് വില്യംസ് ഫോർഡിനെ സമീപിക്കാൻ തുടങ്ങി.

ആദ്യം ക്വലാലംപൂരിൽ ജോലി ചെയ്യുന്ന സ്ഥലത്ത് പഴ്‌സ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് 2,75,000 രൂപ (5000 ഡോളർ) ആവശ്യപ്പെട്ടു. പിന്നീട് ആശുപത്രി ബില്ലടക്കാനും കാർഡ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും ഫോർഡിന് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഓൺലൈനിൽ പ്രണയം തിരഞ്ഞ 57 കാരിയ്ക്ക് നഷ്ടമായത് 4 കോടിയിലേറെ രൂപ
Open in App
Home
Video
Impact Shorts
Web Stories