'എൻജോയ് കൊക്ക കോള' എന്ന് എഴുതിയ ചാരനിരത്തിലുള്ള ടീ-ഷർട്ട് ധരിച്ചാണ് ലോ കൗലൂൺ സിറ്റി കോടതിയിൽ ഹാജയരായത്. 2024 ജൂലൈ 21നും 2025 ഓഗസ്റ്റ് ആറിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ഷാം ഷുയി പോയിലെ നാം ചിയോംഗ് പ്ലേസ് ഷോപ്പിംഗ് സെന്ററിലെ വെൽകം ബ്രാഞ്ചിലും ഇയാൾ ശീതളപാനീയത്തിൽ മൂത്രം ചേർത്തിരുന്നതായി കണ്ടെത്തി.
പൊതുജനങ്ങളെ മുറിവേൽപ്പിക്കുക, വേദനപ്പിക്കുക, അല്ലെങ്കിൽ ശല്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ശീതളപാനീയ കുപ്പികളിൽ മൂത്രം ചേർത്തതെന്ന് കോടതിയുടെ രേഖകളിൽ പറയുന്നു. ഹോങ്കോംഗിലെ നിയമപ്രകാരം മൂന്ന് വർഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇയാൾ ചെയ്തതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
advertisement
വിവാഹമോചനവും ജോലിയിൽ നിന്നുള്ള വിരമിക്കലും
വിവാഹമോചനവും ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം വൈകാരികമായുണ്ടായ വ്യതിയാനങ്ങളാണ് ഇതിന് കാരണമെന്ന് ലോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തന്റെ കക്ഷി വിഷാദരോഗത്തിന് അടിമയായണെന്നും അഭിഭാഷകൻ പറഞ്ഞു. ലോയുടെ മുൻ ഭാര്യയും മകനും വിദേശത്തേക്ക് താമസം മാറിയതായും പരസ്പരബന്ധം അവസാനിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇതേ കാലയളവിൽ, ലോയ്ക്ക് തന്റെ മാതാപിതാക്കളെയും നഷ്ടമായി.
സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഉദ്ദേശിച്ച ഒരു തമാശയായിട്ടാണ് ലോ ഇങ്ങനെ പെരുമാറിയതെന്ന് അഭിഭാഷകൻ പറഞ്ഞു.
സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ കേസ് പരിഗണിക്കുന്നത് ഒക്ടോബർ 21വരെ നീട്ടി വെച്ചു. അതേസമയം, ലോയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കഴിഞ്ഞ ഒരു വർഷത്തോളം ഷാം ഷുയി പോ, മോംഗ് കോക്ക്, വാൻ ചായ് എന്നിവടങ്ങളിലെ സൂപ്പർമാർക്കറ്റുകൾ പ്രതി ലക്ഷ്യമിട്ടിരുന്നതായി പോലീസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഭവം പുറത്തുവന്നതെങ്ങനെ?
നിരവധി വെൽക്കം, പാർക്ക്എൻഷോപ്പ് ഔട്ട്‌ലെറ്റുകളിൽ വിൽപ്പനയ്ക്ക് വെച്ച ശീതളപാനീയങ്ങളിൽ മാലിന്യം കലർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വെളിച്ചത്തുവന്നത്. 2025 ജൂലൈയിൽ മോംഗ് കോക്കിലെ യൂണിയൻ പാർക്ക് സെന്ററിലെ വെൽക്കം സ്‌റ്റോറിൽ നിന്ന് വാങ്ങിയ ശീതളപാനീയം കുടിച്ച ഒൻപതുവയസ്സുള്ള കുട്ടി രോഗബാധിതനായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.
മൂത്രത്തിൽ വൈറസുകൾ, മരുന്ന്, അല്ലെങ്കിൽ ദോഷകരമായ മറ്റ് വസ്തുക്കൾ എന്നിവയുടെ സാന്നിധ്യമുണ്ടാകാമെന്ന് ഹോങ്കോംഗ് ഫുഡ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി സെന്ററിന്റെ ഡയറക്ടർ ഡോ. ഫോംഗ് ലായ്-യിംഗ് പറഞ്ഞു. ലോയ്ക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ പ്രശ്‌നം ഗുരുതരമാണെന്ന് അവർ പറഞ്ഞു.
