പോലീസ് റിപ്പോർട്ട് പ്രകാരം, സ്ത്രീ സന്യാസിമാരെ വശീകരിച്ചെടുത്തിനു ശേഷം, അവരുടെ ലൈംഗിക പ്രവൃത്തികൾ രഹസ്യമായി റെക്കോർഡുചെയ്‌തു, തുടർന്ന് അവ പുറത്ത് പറയാതിരക്കാൻ 100 കോടിയിലധികം രൂപ ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്ര ഫണ്ടിൽ നിന്നാണ് ഇത്രയും തുക പിൻവലിച്ചത്. കൂടാതെ ആത്മീയ വിശ്വാസങ്ങളുടെ ഭാഗമായി ആരാധകർ സംഭാവന ചെയ്ത പണമാണ്.
തായ്‌ലൻഡിന്റെ സംസ്കാരത്തിൽ ബുദ്ധമതത്തിന് ഒരു പ്രധാന പങ്കുണ്ട് എന്നതിനാൽ ഈ കേസ് തായ്‌ലൻഡുകാരെ ഞെട്ടിച്ചിരിക്കുകയാണ്. “ഞാൻ മുമ്പ് സന്യാസിമാരെ ബഹുമാനിച്ചിരുന്നു, എന്നാൽ ഇനി അങ്ങനെയല്ല.” 33 വയസ്സുള്ള മോട്ടോർബൈക്ക് ടാക്സി ഡ്രൈവറായ മോങ്കോൾ സുദാതിപ് പറഞ്ഞു.
advertisement
അതേസമയം, തന്റെ വരാനിരിക്കുന്ന ജന്മദിനാഘോഷത്തിൽ നിന്നും 80-ലധികം സന്യാസിമാരുടെ പങ്കാളിത്തം രാജാവ് മഹാ വജിരലോങ്കോൺ റദ്ദാക്കി. അവരുടെ പെരുമാറ്റം "അനുചിതം" എന്നും പൊതുജന വിശ്വാസത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു. ഉൾപ്പെട്ട എല്ലാ സന്യാസിമാരെയും പുറത്താക്കിയതായും ഇപ്പോൾ പൂർണ്ണമായ പോലീസ് അന്വേഷണം ആരംഭിച്ചതായും ദേശീയ ബുദ്ധമത ഓഫീസ് അറിയിച്ചു.
ഈ അഴിമതി മുഴുവൻ മതത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും നിയമങ്ങൾ ലംഘിച്ച ഏതാനും വ്യക്തികളെ മാത്രമാണെന്നും പോലീസ് മേധാവി കിത്രത്ത് പാൻഫെറ്റ് അവകാശപ്പെട്ടു.ക്ഷേത്രങ്ങൾക്കുള്ളിലെ ദുരാചാരങ്ങൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുന്നതിനായി ഒരു പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു.
സന്യാസസമൂഹം വിമർശനങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. 2017-ൽ, 33 മില്യൺ ഡോളർ കള്ളപ്പണം വെളുപ്പിച്ചതിന് ഒരു മുൻ മഠാധിപതി അറസ്റ്റിലായി. ഈ വർഷം ആദ്യം, ചൂതാട്ടത്തിന് ധനസഹായം നൽകുന്നതിനായി ഏകദേശം 10 മില്യൺ ഡോളർ തട്ടിയെടുത്തതായി മറ്റൊരു സന്യാസിക്കെതിരെ ആരോപണം ഉയർന്നിരുന്നു.