TRENDING:

ലോകത്ത് ഹിന്ദു ജനസംഖ്യയിൽ മൂന്നാംസ്ഥാനത്ത് ഈ മുസ്ലീം രാജ്യം; പക്ഷെ ഇവിടെ ഹിന്ദുക്കൾ കുറയുന്നതെന്തുകൊണ്ട് ? 

Last Updated:

ഹിന്ദുക്കളുടെ കുറഞ്ഞ പ്രത്യുൽപ്പാദന നിരക്കാണ് അവരുടെ  ജനസംഖ്യയിലെ കുറവിന് കാരണമാകുന്ന മറ്റൊരു ഘടകം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിന്ദുമതം എന്ന് കേൾക്കുമ്പോൾ ലോകത്ത് ആദ്യം ചിന്തയിൽ വരുന്ന രാജ്യം ഇന്ത്യയാണ്. 140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഭൂരിപക്ഷ മതം. അതിനാൽ  ലോകത്തെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യയുള്ളത് ഇന്ത്യയിലാണ്.  രണ്ടാമത്തെ ഹിന്ദുഭൂരിപക്ഷ രാജ്യം നേപ്പാൾ. എന്നാൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഹിന്ദു ജനസംഖ്യ ഒരു മുസ്ലിം രാജ്യത്താണ് എന്ന് അറിയാമോ?
News18
News18
advertisement

അത് പാക്കിസ്ഥാനല്ല, ബം​ഗ്ലാദേശാണ്

മുസ്ലിം രാജ്യമാണെങ്കിലും,പതിറ്റാണ്ടുകൾക്കു മുമ്പേ ബം​ഗ്ലാദേശിൽ ഹിന്ദുക്കളുണ്ട്.  ഇന്നും അവിടത്തെ  പ്രധാനപ്പെട്ട ഒരു മതന്യൂനപക്ഷമാണ്  ഹിന്ദുക്കൾ. എന്നാൽ സെൻസസ് പ്രകാരം കാലം കഴിയും തോറും  ഇവിടുത്തെ ഹിന്ദുക്കളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നതായി കാണാൻ സാധിക്കും.

കണക്കുകൾ പറയുന്നത് 

2022-ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 7.95 ശതമാനമാണ് ഹിന്ദുക്കൾ. അതായത് 16.5 കോടി വരുന്ന ജനസംഖ്യയിൽ 1.3 കോടിയിലധികം. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം. മറ്റ് മതന്യൂനപക്ഷങ്ങളായ ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ചേർന്ന് ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ.

advertisement

ഹിന്ദുക്കൾ എവിടെയൊക്കെ ?

ബംഗ്ലാദേശിലുടനീളം ഹിന്ദുക്കൾ വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും, ചില ജില്ലകളിൽ എണ്ണം താരതമ്യേന കൂടുതലാണ്. ധാക്ക ഡിവിഷനിലെ ഗോപാൽഗഞ്ച് ജില്ലയിൽ ജനസംഖ്യയുടെ 26.94 ശതമാനവും ഹിന്ദുക്കളാണ്. സിലഹട്ട് ഡിവിഷനിലെ മൗലവിബസാർ 24.44 ശതമാനം ഹിന്ദുക്കളുണ്ട്.  രംഗ്ലൂർ ഡിവിഷനിലെ താക്കൂർഗാവിലാകട്ടെ 22.11 ശതമാനമാണ്. ഖുൽന ജില്ലയിൽ ജനസംഖ്യയുടെ ഏകദേശം 20.75 ശതമാനവും ഹിന്ദുക്കളാണ്. അതായത് അവിടുത്തെ അഞ്ചിൽ ഒരാൾ വീതം ഹിന്ദുവാണ്.

ഹിന്ദു ജനസംഖ്യയിലെ ഇടിവ്

വിഭജനത്തിനു ശേഷം പാക്കിസ്ഥാന്റെ ഭാഗമായിരുന്നു ഈ പ്രദേശം. 'കിഴക്കൻ പാകിസ്ഥാൻ ' എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ ഒരു നൂറ്റാണ്ടിലധികമായി കുറഞ്ഞുവരികയാണെന്ന് സെൻസസ് രേഖകൾ വ്യക്തമാക്കുന്നു.1901 മുതലുള്ള ഓരോ ജനസംഖ്യാ കണക്കെടുപ്പിലും ഹിന്ദു ജനസംഖ്യയിൽ കുറവുണ്ടാകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് 1941-നും 1974-നും ഇടയിലുള്ള കാലയളവിലാണ്.

advertisement

2011-ൽ 8.54 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ 2022-ൽ എത്തുമ്പോൾ 7.95 ശതമാനമായി കുറഞ്ഞു. ഏറ്റവും ഒടുവിലെ ജനസംഖ്യാ കണക്കെടുപ്പിലും ഹിന്ദു ജനസംഖ്യയിൽ 0.59 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.  ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ 'ജനസംഖ്യാ ഭവന സെൻസസ്' പ്രകാരം, ഖുൽന ഡിവിഷനിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 1.33 ശതമാനം ഇടിവാണ് ഇവിടെ ഹിന്ദു ജനസംഖ്യയിൽ ഉണ്ടായിട്ടുള്ളത്.

കുടിയേറ്റം

ജനസംഖ്യാ ഇടിവിന് പിന്നിലെ ഒരു പ്രധാന കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് (out-migration). ചരിത്രകാരനായ ജ്ഞാനേഷ് കുഡൈസ്യ നിരീക്ഷിക്കുന്നതനുസരിച്ച്, ഇന്ത്യ വിഭജിച്ച ശേഷം ഏകദേശം 1.14 കോടി ഹിന്ദുക്കൾ കിഴക്കൻ ബംഗാളിൽ തന്നെ തുടർന്നിരുന്നു. എന്നാൽ കാലക്രമേണ, അനേകം ഹിന്ദുക്കൾ രാജ്യംവിട്ടു. 1947-ലെ പലായനം മാത്രമല്ല, അതിനുശേഷമുള്ള ദശകങ്ങളിലും സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ ഹിന്ദുക്കൾ ബംഗ്ലാദേശിൽ നിന്ന് അയൽരാജ്യമായ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറുന്നത് തുടരുന്നു എന്നാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്.

advertisement

കുറഞ്ഞ പ്രത്യുൽപ്പാദന നിരക്ക്

ഹിന്ദുക്കളുടെ കുറഞ്ഞ പ്രത്യുൽപ്പാദന നിരക്കാണ് അവരുടെ  ജനസംഖ്യയിലെ കുറവിന് കാരണമാകുന്ന മറ്റൊരു ഘടകം. മുസ്ലിം സ്ത്രീകൾക്കിടയിലെ ശരാശരി പ്രത്യുൽപ്പാദന നിരക്ക് 7.6 കുട്ടികളാണെന്നു കണ്ടെത്തിയ ജനസംഖ്യാ ശാസ്ത്രജ്ഞരായ ജെ. സ്റ്റോക്കലിന്റെയും എം.എ. ചൗധരിയുടെയും 1969-ലെ പഠനത്തിൽ ഇത് ഹിന്ദു സ്ത്രീകൾക്കിടയിൽ 5.6 കുട്ടികളാണെന്നു കണ്ടെത്തിയിരുന്നു. ജനനനിരക്കിലെ ഈ വ്യത്യാസം തുടർന്നുള്ള ഓരോ സെൻസസുകളിലും പ്രതിഫലിക്കുന്നുണ്ട്.

രാഷ്ട്രീയ മാറ്റങ്ങൾ

അടുത്തകാലത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ, അവരുടെ അനുയായികൾക്ക് നേരെ വ്യാപകമായ പ്രത്യാക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മതേതര പാർട്ടിയായി കരുതപ്പെടുന്ന അവാമി ലീഗിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്നവരായതിനാൽ, ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ഈ സാഹചര്യത്തിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച്, 2025 ഓഗസ്റ്റ് 5-ന് അവാമി ലീഗ് സർക്കാർ വീണതിന് പിന്നാലെ രാജ്യത്തെ ഏകദേശം 50 ജില്ലകളിലായി ന്യൂനപക്ഷങ്ങളുടെ നേർക്ക്  ഇരുന്നൂറിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ബംഗ്ലാദേശിലെ ഏറ്റവും വലിയ സംഘടനയാണ് 'ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ'. അവരുടെ റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ലോകത്ത് ഹിന്ദു ജനസംഖ്യയിൽ മൂന്നാംസ്ഥാനത്ത് ഈ മുസ്ലീം രാജ്യം; പക്ഷെ ഇവിടെ ഹിന്ദുക്കൾ കുറയുന്നതെന്തുകൊണ്ട് ? 
Open in App
Home
Video
Impact Shorts
Web Stories