യുവതിയുടെ കൈകാലുകളിലും തുടയിലും കടിയേറ്റതായി ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് റിപ്പോർട്ട് ചെയ്തു. ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഓർക്കിഡ് ബീച്ച് പ്രദേശത്ത് നാല് ഡിങ്കോകൾ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. ക്വീൻസ്‌ലാന്റിലെ പരിസ്ഥിതി വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഡിങ്കോകളുടെ സാന്നിദ്ധ്യമുള്ളതിനാൽ ബീച്ച് പ്രദേശത്തും ദ്വീപിലും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. യുവതിക്കുനേരെ ഉണ്ടായ ഡിങ്കോകളുടെ ആക്രമണത്തെ കുറിച്ച് അറിഞ്ഞ ക്വീൻസ്‌ലാന്റിലെ പ്രീമിയർ അന്നാസ്‌റ്റേസിയ പലാഷ്‌സുക്ക് ഞെട്ടൽ പ്രകടിപ്പിച്ചു. ദ്വീപിൽ ഡിങ്കോകളുടെ സാന്നിധ്യം പാലാഷ്‌സുക്ക് അംഗീകരിക്കുകയും അവ വന്യമൃഗങ്ങളാണെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.
advertisement
നേരത്തെ സമീപത്തെ ഫ്രേസർ ദ്വീപ് എന്നറിയപ്പെട്ടിരുന്ന, പ്രശസ്തമായ അവധിക്കാല സഞ്ചാരകേന്ദ്രത്തിൽ ഡിങ്കോകളുടെ ആക്രമണം ഉണ്ടായിരുന്നു. ഈ മാസം ആദ്യം ദ്വീപിലെ ഒരു ബീച്ചിൽ എട്ട് വയസ്സുള്ള ഒരു ആൺകുട്ടിയാണ് ഡിങ്കോ ആക്രമണത്തിന് ഇരയായത്. ഇതിന് പിന്നാലെ ഏഴ് വയസ്സുള്ള ആൺകുട്ടിയെയും 42 കാരിയായ സ്ത്രീയെയും ആക്രമിച്ച ഡിങ്കോയെ കഴിഞ്ഞമാസം ദയാവധം ചെയ്യാനുള്ള തീരുമാനം അധികൃതർ എടുത്തിരുന്നു.