താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. തന്റെ സഹോദരിയെയും (കസിന്‍) ഭർത്താവിനെയും മക്കളുടെ മുന്നിൽ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് താരം വീഡിയോയിൽ പറയുന്നത്. ഇന്ത്യയില്‍ ജീവിക്കുന്ന ജൂത വിഭാഗത്തില്‍ പെട്ടയാളാണ് മധുര. നാഗിന്‍ എന്ന പരമ്പരയിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്.
“ഞാൻ ലോകം കാണണമെന്ന് ആഗ്രഹിക്കുന്നു, പലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിൽ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരിൽ ഞാൻ ലജ്ജിക്കുകയും അപമാനിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്തെന്ന് മധുര അടിക്കുറിപ്പായി കുറിച്ചു. ഇതിന്റെ കൂടെ താരം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഹൃദയഹാരിയായ വീഡിയോയിൽ താരം ഇങ്ങനെ പറയുന്നു. ഞാനും എന്റെ കുടുംബവും ഇന്ന് അഭിമുഖീകരിക്കുന്ന ദുഃഖവും വികാരങ്ങളും വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. ഇന്നത്തെ നിലയിൽ ഇസ്രായേൽ വേദനയിലാണ്. കഴിഞ്ഞ ദിവസം, ഒക്ടോബർ 7 ന് ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെ നഷ്ടമായി. എന്‍റെ കസിന്‍ ഒടയയും ഭര്‍ത്താവും കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്ന സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഇസ്രയേലിന്‍റെ മക്കളും സ്ത്രീകളും തെരുവുകളും ഹമാസിന്‍റെ രോഷത്തില്‍ കത്തുകയാണ്. അവര്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ലക്ഷ്യമിടുന്നു”- മധുര നായിക് പറഞ്ഞു.
എന്നാൽ ഈ സംഭവത്തിനു ശേഷം തന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുവെന്നും എന്നാൽ ഇതിനു ശേഷം തനിക്കെതിരെ ട്രോളുകളുണ്ടായതായും അവർ പറഞ്ഞു. തന്‍റെ സങ്കടം സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും പങ്കുവെയ്ക്കാനാണ് ഈ വീഡിയോ ചെയ്തതെന്നും മധുര ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.