എന്നാൽ ജല താപനിലയില്‍ വ്യത്യാസം വന്നിട്ടാണോ ഇത് സംഭവിച്ചതെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ റിമോര്‍ട്ട് സെന്‍സിങ് വിദഗ്ധനായ ഡോ ആൻഡ്രൂ ഫ്ലെമിംഗ് പറഞ്ഞു. കൂടാതെ ഇത് 1986 മുതൽ നിലനിന്നിരുന്ന ഒന്നാണെന്നും കാലക്രമേണ ഇതിന്റെ വലിപ്പം കുറഞ്ഞാൽ നിയന്ത്രണം നഷ്ടപ്പെട്ട് ചലിക്കാൻ തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ൽ ഇത്തരത്തിൽ മഞ്ഞുമലയുടെ ആദ്യ ചലനം നിരീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
advertisement
ഗൂഗിൾ മാപ്പ് ചതിച്ചു; ഫോർമുല വൺ മൽസരശേഷം മടങ്ങിയ സംഘം എത്തിയത് മരുഭൂമിയിൽ
1986 ഓഗസ്റ്റിൽ ഫിൽച്ച്നർ ഐസ് ഷെൽഫിൽ വന്ന് പതിച്ചശേഷം എ 23 എ 100 കിലോമീറ്റർ മാത്രമേ ഇതുവരെ സഞ്ചരിച്ചിട്ടുള്ളു. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങി പോയതിനാൽ ഇത് വിഘടിക്കാനുള്ള സാധ്യതയും വളരെ കുറവായിരുന്നു. എന്നാൽ മഞ്ഞുമലകൾ നീങ്ങി തുടങ്ങിയതോടെ നിലവിലെ എ 23 എയുടെ റെക്കോർഡ് തിരുത്തപ്പെടും എന്നും കരുതുന്നു. കാരണം അന്റാർട്ടിക്ക് ഭൂഖണ്ഡത്തിൽ നിന്ന് പുതിയ മഞ്ഞുമലകൾ പിളരുകയും ചെറിയ ശകലങ്ങളായി വിഘടിക്കുകയും ചെയ്യുന്നത് ഇപ്പോഴും തുടരുന്നുണ്ട്.
അതിനാൽ ഏറ്റവും വലിയ മഞ്ഞുമലകളുടെ റെക്കോർഡ് വരും വർഷങ്ങളിൽ മാറാം എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ വിലയിരുത്തൽ. ഇതിനുമുമ്പ് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു മലയുടെ റെക്കോർഡ് എ76നായിരുന്നു. 2021 മെയിൽ ആണ് വെഡൽ കടലിലെ റോൺ ഐസ് ഷെൽഫിൽ നിന്ന് ഇത് വേർപ്പെട്ടു പോയത്. തുടർന്ന് ഈ മഞ്ഞുമല മൂന്ന് കഷണങ്ങളായി വിഭജിക്കപ്പെട്ടു. അങ്ങനെയാണ് പുതിയ റെക്കോർഡ് എ23എയ്ക്ക് ലഭിച്ചത്.