നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്.
68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.
പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു.
സംഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകട സ്ഥലത്തു നിന്ന് പുക ഉയരുന്നത് വീഡിയോകളിൽ കാണാം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 15, 2023 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം, വിമാനത്തിൽ 10 വിദേശ പൗരന്മാർ