പോർട്ട്‌ലാൻഡിലെ ഒറിഗോണിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്ക് പറന്നുകൊണ്ടിരുന്ന അലാസ്‌ക എയർലൈൻസ് എഎസ്‌എ 1282 വിമാനത്തിൽ നിന്നാണ് ഐഫോൺ താഴേക്ക് വീണത്. ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ ജനൽ തകർന്നതിനെ തുടർന്നാണ് ഫോൺ താഴേക്ക് വീണത്.
ഐഫോണിന്റെ മോഡൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, X-ൽ പങ്കിട്ട ഫോട്ടോകളിൽ നിന്ന്, അത് ഒന്നുകിൽ iPhone 14 Pro അല്ലെങ്കിൽ iPhone 15 Pro ആണെന്നാണ് സൂചന. സംരക്ഷണത്തിനായി ഒരു ഹാർഡ് കേസ് ഉണ്ടായിരുന്ന ഐഫോൺ ആണ് താഴേക്ക് വീണത്.
advertisement
ഐഫോണിന്റെ ഫോട്ടോകൾ സീനാഥൻ ബേറ്റ്‌സ് എന്ന ഉപയോക്താവാണ് X-ൽ പങ്കുവെച്ചത്, “റോഡിന്റെ വശത്ത് ഒരു ഐഫോൺ കണ്ടെത്തി... ഫോൺ ലഭിക്കുമ്പോൾ ബാറ്ററി ചാർജ് പകുതിയോളം ബാക്കി ഉണ്ടായിരുന്നു, എയറോപ്ലേൻ മോഡിലായിരുന്നു ഫോൺ. തകർന്ന ജനവാതിൽ വഴി താഴേക്ക് വീണ രണ്ടാമത്തെ ഫോൺ ആണിത്"
യാത്രാമധ്യേ വിമാനത്തിന്‍റെ ഒരു ജനൽ വാതിലും ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗവും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിമാനം അമേരിക്കയിലെ ഒറിഗോണിൽ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. പോർട്ട്‌ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം 16,000 അടി ഉയരത്തിലായിരുന്നതായാണ് റിപ്പോർട്ട്. 174 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി ഇറക്കിയതായി എയർലൈൻ അറിയിച്ചു.
വീണ്ടെടുത്ത ഐഫോൺ എസ്ഒഎസ് മോഡിനൊപ്പം ഇൻ-ഫ്ലൈറ്റ് ആക്ടിവേറ്റ് ചെയ്തതായി കണ്ടെത്തി, ബാർൺസ് റോഡിലൂടെ നടക്കുകയായിരുന്ന സീനാഥൻ ബേറ്റ്സ് ആണ് ഫോൺ കണ്ടെത്തിയത്. അതേസമയം, വിമാനത്തിൽ നിന്ന് വീണ ജനൽ അലാസ്ക എയർലൈൻസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.