TRENDING:

ഹിജാബ് ധരിക്കാതെ ഇറാനിലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച യുവതിയെ അറസ്റ്റ് ചെയ്തായി ആരോപണം

Last Updated:

ഡോന്യയും സുഹൃത്തായ മറ്റൊരു യുവതിയും തലമറയ്ക്കാതെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറാനില്‍ ഹിജാബ് ധരിക്കാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച യുവതിയെ അറസ്റ്റ് ചെയ്തതായി ആരോപണം. യുവതിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡോന്യയും സുഹൃത്തായ മറ്റൊരു യുവതിയും തലമറയ്ക്കാതെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
advertisement

ചിത്രം വൈറലായതിന് പിന്നാലെ സുരക്ഷാ ഏജന്‍സിയില്‍ നിന്നും സഹോദരിയെ വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ഡോന്യയുടെ സഹോദരി പറഞ്ഞു. വിശദീകരണം നല്‍കാന്‍ ചെന്നപ്പോഴാണ് അറസ്റ്റുണ്ടായതെന്നും മണിക്കൂറുകള്‍ പിന്നിട്ട ശേഷവും വിവരമൊന്നുമില്ലെന്നും ധോന്യയുടെ സഹോദരി ആരോപിക്കുന്നു.

എവിൻ ജയിലിലെ വാർഡ് 209 ലേക്ക് അവളെ മാറ്റിയതായി ഡോന്യ ഫോൺവിളിച്ചപ്പോൾ പറഞ്ഞതായി സഹോദരി പറഞ്ഞു. തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് ഡോനിയ ഉള്ളതെന്ന് സഹോദരി ആരോപിച്ചു.

Also Read-ഇറാനിലെ ഹിജാബ് വിരുദ്ധ സമരം; കൊല്ലപ്പെട്ട സഹോദരന്റെ മൃതദേഹത്തിൽ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് യുവതി

advertisement

സമീപകാലത്ത് നിരവധി ആളുകളെയാണ് ഇറാനില്‍ ഇത്തരത്തില്‍ അനധികൃതമായി തടവിലാക്കിയിട്ടുള്ളത്. എഴുത്തുകാരിയായ മോന ബോര്‍സുവേയ്, ഇറാന്‍ ഫുട്ബോള്‍ താരം ഹൊസെയ്ന‍ മാഹിനി, മുന്‍ ഇറാന്‍ പ്രസിന്‍റ് അലി അക്ബര്‍ ഹഷ്ഹെമി റാഫ്സാന്‍ജനിയുടെ മകള്‍ ഫെയ്സെയ് റാഫ്സാന്‍ജനി എന്നിവരെ സമീപകാലത്ത് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ഇറാനില്‍ നിലവിലുള്ള പ്രതിഷേധം എന്തിനാണെന്ന് ഇറാനികള്‍ വിശദമാക്കുന്ന ട്വീറ്റുകളെ അടിസ്ഥാനമാക്കി ഗാനം തയ്യാറാക്കിയ സംഗീതജ്ഞന്‍ ഷെര്‍വിന്‍ ഹാജിപോറിനേയും ഈ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്.

Also Read-Mahsa Amini | മഹ്‌സ അമിനിയുടെ മരണം: ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകൾ

advertisement

ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. സെപ്തംബർ 16നാണ് മഹ്സ അമീനി കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ഹിജാബ് ധരിക്കാതെ ഇറാനിലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച യുവതിയെ അറസ്റ്റ് ചെയ്തായി ആരോപണം
Open in App
Home
Video
Impact Shorts
Web Stories