വിദ്യാർത്ഥിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് 25കാരനായ വിവേക് സൈനി എന്ന മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ കൊല്ലപ്പെട്ടത്. വിദ്യാർത്ഥിയെ ഭവനരഹിതനായ ആൾ ചുറ്റികകൊണ്ട് തലക്കെടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടില്ലാത്ത പ്രതിയ്ക്ക് ദിവസങ്ങളോളം ഭക്ഷണവും പാർപ്പിടവും നൽകി വിദ്യാർത്ഥി സഹായിച്ചിരുന്നു.
എന്നാൽ ഇനി സഹായിക്കാൻ കഴിയില്ലെന്ന് തീർത്തും പറഞ്ഞ വിവേക് ഇയാളോട് അവിടെ നിന്ന് സ്ഥലം വിടാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മയക്കുമരുന്നിന് അടിമയായ പ്രതി, വിവേകിനെ ചുറ്റിക ഉപയോഗിച്ച് അടിക്കുകയായിരുന്നു. മുഖത്തും തലക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു. യുഎസിലെ ജോർജിയയിലെ ലിത്തോണിയയിൽ വിവേക് പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഒരു കൺവീനിയൻസ് സ്റ്റോറിലാണ് സംഭവം നടന്നത്. അടുത്തിടെയാണ് വിവേക് യുഎസിൽ തന്റെ എംബിഎ പഠനം പൂർത്തിയാക്കിയത്.
കൂടാതെ പർഡ്യൂ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ചിരുന്ന നീൽ ആചാര്യ എന്ന മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെയും കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിയെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് ആചാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിലും മരണകാരണം ഇതുവരെ വ്യക്തമല്ല. യുഎസിൽ വെസ്റ്റ് ലഫായെറ്റിലെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.