അതേസമയം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഗൊബാദ്‌ലൂവിന് വധശിക്ഷ നടപ്പിലാക്കിയതിൽ വിമർശനവുമായി രംഗത്തെത്തി. യുവാവിന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ബൈപോളാർ അവസ്ഥ ഇറാന്റെ നീതിന്യായ വ്യവസ്ഥ പരിഗണിച്ചില്ലെന്നും ഇവർ പ്രസ്താവിച്ചു. കോടതിയിൽ ഇയാൾ മാനസിക വൈകല്യമുള്ള ആളാണെന്ന് അവകാശപ്പെട്ടെങ്കിലും വിചാരണ വേളയിൽ ഈ വാദം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മഹ്‌സ അമിനിയുടെ കേസ് ഇറാൻ അധികാരികൾക്കെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. യുവതിയുടെ മരണവും തുടർന്നുള്ള പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു . ഈ സാഹചര്യം ഇറാൻ കൈകാര്യം ചെയ്ത രീതിയെയും പലരും വിമർശിച്ചിരുന്നു. കൂടാതെ പ്രതിഷേധകരെ അടിച്ചമര്‍ത്തുന്നതിലും രാജ്യം കൈകൊണ്ട ശിക്ഷ നടപടികൾക്ക് എതിരെയും വലിയ ആശങ്ക ഉയർന്നു. അതേസമയം മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളും തുടർന്നുള്ള പ്രതിഷേധങ്ങളും രാജ്യത്ത് മനുഷ്യാവകാശങ്ങളും നീതിന്യായ നടപടികളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു കാണിക്കുന്നു.
advertisement