ഗാസ സിറ്റിയിലെ കിഴക്കൻ സെയ്തൂൺ പരിസരത്തുള്ള അൽ-ഫലാഹ് സ്കൂളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ഈ സ്കൂളിൽ കുടിയിറക്കപ്പെട്ട പലസ്തീൻകാർ അഭയം തേടിയിരുന്നു. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുടിവെള്ള ടാങ്കിന് ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി അൽ അഹ്ലി ആശുപത്രി അധികൃതർ അറിയിച്ചു.
മധ്യ ഗാസയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരു ഭർത്താവും ഭാര്യയും കൊല്ലപ്പെട്ടതായി അൽ-ഔദ ആശുപത്രി സ്ഥിരീകരിച്ചു. ബുറൈജ് അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
advertisement
ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയിൽ ഇതുവരെ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 170,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ.