ഇന്ത്യൻ പൗരനും ഓസ്‌ട്രേലിയൻ താമസക്കാരനുമായ 50കാരനായ സാജിദ് അക്രം ഇന്ത്യൻ പാസ്‌പോർട്ടിലും, അദ്ദേഹത്തിൻ്റെ മകനും ഓസ്‌ട്രേലിയൻ പൗരനുമായ 24കാരനായ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലുമാണ് ഒരേ വിമാനത്തിൽ എത്തിയത്. 15 പേർ കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ്, നവംബർ 28ന് ഇതേ PR212 വിമാനത്തിൽ ദാവോയിൽ നിന്ന് മനില വഴി അവർ സിഡ്‌നിയിലേക്ക് തിരികെ പോയെന്നും ബ്യൂറോയുടെ വക്താവ് പറയുന്നു.
ഞായറാഴ്ച നടന്ന ആക്രമണം ഓസ്‌ട്രേലിയയിൽ ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പാണ്. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനമായാണ് ഇത് കണക്കാക്കുന്നത്.
advertisement
മിൻഡാനാവോയിലെ ഒരു നഗരമായ ദാവോയിൽ ഇറങ്ങിയ ശേഷം ഫിലിപ്പീൻസിൽ അക്രമികൾ എന്തൊക്കെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, അല്ലെങ്കിൽ ഇറാഖ് ആൻഡ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ബന്ധമുള്ള വിഭാഗങ്ങൾ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ നിന്ന് അവർ മറ്റെവിടെയെങ്കിലും യാത്ര ചെയ്‌തിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
2017ൽ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനമുള്ള തീവ്രവാദികൾ തെക്കൻ നഗരമായ മരാവിയുടെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും സൈന്യത്തിൻ്റെ അഞ്ച് മാസത്തെ കര ആക്രമണങ്ങളിലൂടെയും വ്യോമാക്രമണങ്ങളിലൂടെയും കൈവശം വക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ യുദ്ധമായ മരാവി ഉപരോധത്തിൽ ഏകദേശം 3,50,000 താമസക്കാർക്ക് നാശനഷ്ടം സംഭവിക്കുകയും, തീവ്രവാദികൾ ഉൾപ്പെടെ 1,100-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
ഫിലിപ്പീൻസിന്റെ സായുധ സേന റിപ്പോർട്ടുകൾ സാധൂകരിക്കുന്നതിനിടെ, വിദേശ പൗരന്മാരുടെ നീക്കങ്ങളും തീവ്രവാദ ബന്ധങ്ങളും ഉൾപ്പെടുന്ന വിഷയങ്ങളിൽ പ്രസക്തമായ ഏജൻസികളുമായി സൈന്യം അടുത്ത സഹകരണം പുലർത്തുന്നുണ്ടെന്ന് അതിൻ്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ 15 പേർ മരിച്ചിരുന്നു. പത്തുവയസ്സുകാരിയും ജൂതപുരോഹിതനും ഇസ്രയേൽ പൗരനും നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 42 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളിൽ സാജിദ് അക്രം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മകൻ ചികിത്സയിലാണ്.
