ലേലത്തിൽ ജെ ബി മിലിട്ടറി ആന്റിക്സ് വിറ്റഴിച്ച മിലിട്ടറിയുടെ ഓർമ്മയുമായി ബന്ധപ്പെട്ട 500 വസ്തുക്കളിൽ ഒരിക്കൽ ഹിറ്റ്‌ലറിന്റെ കൈവശമുണ്ടായിരുന്ന ഈ എട്ട് വസ്തുക്കളും ഉൾപ്പെട്ടു. രസകരമെന്നോണം ഈ ഓരോ വസ്തുവിലും നാസികളുടെ ചിഹ്നവും അഡോൾഫ് ഹിറ്റ്ലറിന്റെ ഇനീഷ്യലുകളായ 'AH' എന്നീ അക്ഷരങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നു. എല്ലാ വർഷവും ഏപ്രിൽ 25ന് ആഘോഷിക്കുന്ന അൻസാക് ദിനത്തിന് ഒരാഴ്ച മുമ്പായി ഈ ലേലം സംഘടിപ്പിച്ചതിന് ജെ ബി മിലിട്ടറി ആന്റിക്‌സിനെതിരെ നിരവധി ആളുകൾ വിമർശനം ഉന്നയിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ആചരിക്കുന്ന ഒരു ദേശീയ ദിനമാണ് ഇത്. യുദ്ധങ്ങളിലും സംഘർഷങ്ങളിലും സമാധാനം പരിപാലിക്കാനുള്ള പ്രവർത്തനങ്ങളിലും സേവനം അനുഷ്ഠിക്കുകയും മരണം വരിക്കുകയും ചെയ്ത ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ജനങ്ങളെ അനുസ്മരിക്കാനാണ് ഈ ദിനാചരണം നടത്തുന്നത്.
advertisement
Covid 19| മകനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീനിൽ
ഹിറ്റലറിന്റെ ഭരണവാഴ്ചയുടെ അതിക്രൂരമായ ആഘോഷവും മരണമടഞ്ഞ ധീരരായ യോദ്ധാക്കളെ അപമാനിക്കലുമായിരുന്നു ഈ ലേലമെന്ന് വിമർശകർ പറഞ്ഞു. നാസികളുടെ ഓർമയ്ക്കായി സൂക്ഷിക്കുന്ന വസ്തുക്കളുടെ വിൽപ്പന നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ആന്റി ഡിഫമേഷൻ കമ്മീഷൻ ചെയർമാൻ ഡ്വിർ അബ്രമോവിച്ച് ഹിറ്റ്ലറുടെ വസ്തുക്കൾ വിറ്റതിനെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ആ ലേലത്തെ കൂട്ടക്കൊലയും പീഡനവും നിറഞ്ഞ ഹിറ്റ്ലർ വാഴ്ചയുടെ ആഘോഷമെന്ന് വിശേഷിപ്പിച്ച് നിശിതമായി വിമർശിക്കുകയും ചെയ്തു. 'ഹിറ്റ്ലർ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ജെ ബി മിലിട്ടറി ആന്റിക്‌സിനോട് അദ്ദേഹം നന്ദി പറഞ്ഞേനെ. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഓസ്‌ട്രേലിയയിൽ മുഖ്യധാരാവൽക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് അവരെ അഭിനന്ദിക്കുകയും ചെയ്തേനെ", അബ്രമോവിച്ച് കൂട്ടിച്ചേർത്തു.
Viral Video | ഷൂ ലേസ് കൊണ്ട് ബിയർ കുപ്പി തുറക്കാനറിയുമോ? വൈറലായി യുവാവിന്റെ വീഡിയോ
ഹിറ്റ്ലറുടെ വസ്തുക്കളുടെ വിൽപ്പന വെറും ബിസിനസിന്റെ ഭാഗം മാത്രമായിരുന്നെന്നും തങ്ങൾ യാതൊരു രാഷ്ട്രീയ നിലപാടും ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ലെന്നും വിമർശനങ്ങളോട് പ്രതികരിക്കവെ ജെ ബി മിലിട്ടറി ആന്റിക്‌സിന്റെ ഉടമ ജേമിബ്‌ള്യൂയിറ്റ് പറഞ്ഞു. പൊതുസമൂഹത്തിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയരുന്നത്.
